Latest News

ബിജെപി സംസ്ഥാന നേതാവ് നിരന്തരമായി പീഡിപ്പിക്കുന്നു; സ്വത്ത് തട്ടിയെടുത്തു: ആരോപണവുമായി ഭാര്യാമാതാവും സഹോദരിയും

അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തു. അത് ചോദ്യംചെയ്ത തന്നെ ഭീഷണിപ്പെടുത്തി. അച്ഛന്‍ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു.

ബിജെപി സംസ്ഥാന നേതാവ് നിരന്തരമായി പീഡിപ്പിക്കുന്നു; സ്വത്ത് തട്ടിയെടുത്തു: ആരോപണവുമായി ഭാര്യാമാതാവും സഹോദരിയും
X

പാലക്കാട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായിരുന്ന സി കൃഷ്ണകുമാറിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യാമാതാവും സഹോദരിയും. കൃഷ്ണകുമാര്‍ കുടുംബസ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ശാരീരകമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും ആരോപിച്ച് ഭാര്യാ മാതാവ് സി കെ വിജയകുമാരിയും സഹോദരി സിനി സേതുമാധവനും വാര്‍ത്താസമ്മേളനം നടത്തി. സ്ത്രീകളോട് ചെയ്യാന്‍ പാടില്ലാത്ത തരത്തിലാണ് വിജയകുമാര്‍ പെരുമാറിയതെന്നും ഇവര്‍ പറഞ്ഞു.

കാലങ്ങളായി നടക്കുന്ന പീഡനങ്ങള്‍ മൂടിവെക്കുകയായിയിരുന്നു. എന്നാല്‍ ബിജെപിയും തങ്ങളെ കൈവിട്ടതുകൊണ്ടാണെന്ന് എല്ലാം തുറന്നുപറയുന്നതെന്ന് അവര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനോട് പറഞ്ഞിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ എന്തിന് പാര്‍ടിയിലേക്ക് വലിച്ചിഴയ്ക്കുന്നു എന്നായിരുന്നു മറുപടി. കൃഷ്ണകുമാറിന്റെ പീഡനം സംബന്ധിച്ച് ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസിനോട് പറഞ്ഞെങ്കിലും അദ്ദേഹവും കൃഷ്ണകുമാറിന് കൂട്ടാണ്. ആര്‍എസ്എസ് നേതാവ് സുഭാഷ്ജിയോട് സംസാരിച്ചു. അവരുടെ പേര് പറയാന്‍ പോലും അറപ്പാണെന്നും സിനി പറഞ്ഞു

എറണാകുളത്തെ തറവാട് വീട് വിറ്റ് പാലക്കാട് താമസമാക്കി കുറച്ചുവര്‍ഷങ്ങള്‍ക്കുശേഷം വീട് തട്ടിയെടുക്കാന്‍ കൃഷ്ണകുമാര്‍ ശ്രമിച്ചുവെന്നും വിജയകുമാരിയും സഹോദരി സിനി സേതുമാധവനും പറഞ്ഞു. അമ്മയുടെ പേരില്‍ ബാങ്കിലുണ്ടായിരുന്ന 15 ലക്ഷം രൂപ കൃഷ്ണകുമാര്‍ തട്ടിയെടുത്തു. അത് ചോദ്യംചെയ്ത തന്നെ ഭീഷണിപ്പെടുത്തി. അച്ഛന്‍ സേതുമാധവന്‍ അസുഖബാധിതനായി കിടന്നപ്പോള്‍ തെറ്റിദ്ധരിപ്പിച്ച് ഒപ്പ് വാങ്ങി ഞങ്ങളെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ ശ്രമിച്ചു. ഏഴ് വര്‍ഷമായി പീഡനം തുടരുകയാണ്. നാട്ടുകാര്‍ക്ക് മുന്നില്‍ വച്ച് കൃഷ്ണകുമാര്‍ അതിക്രൂരമായി മര്‍ദ്ദിച്ചു.വരുമാനം ഇല്ലാതാക്കാനും നിരന്തരം ഇടപെട്ടു. എംബിഎ ബിരുദധാരിയായ തനിക്ക് ഒരു സ്ഥാപനവും ജോലിനല്‍കുന്നില്ല. എവിടെയെങ്കിലും ജോലിക്ക് കയറിയാല്‍ അടുത്ത ദിവസം ഒഴിവാക്കുന്നു- സിനി പറഞ്ഞു.

ഇതുസംബന്ധിച്ച് പാലക്കാട് നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സിനി പറഞ്ഞു. കൃഷ്ണുകുമാറിന്റെ പരസ്ത്രീബന്ധം ഭാര്യ മിനി കൃഷ്ണുകമാറിനും അറിയാം. വിവാഹമോചനം വേണമെന്നും മിനി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം താന്‍തന്നെ നേരിട്ട് ചോദിച്ചപ്പോള്‍ തെറ്റ്പറ്റിയെന്ന് കൃഷ്ണകുമാര്‍ സമ്മതിച്ചായും സിനി പറഞ്ഞു.

സ്വന്തം വീട്ടില്‍ അഴിമതി നടത്തുന്ന കൃഷ്ണകുമാറിന്റെ മുഖം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാണിക്കാനാണ് നഗരസഭയിലെ 18 ാംവാര്‍ഡില്‍ സ്ഥാനാര്‍ഥിയായതെന്ന് ഭാര്യമാതാവ് സി കെ വിജയകുമാരി പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക തള്ളിക്കാന്‍ ബിജെപി നേതാക്കള്‍ ഇടപെട്ടു. നിര്‍ദ്ദേശകനായ ആനന്ദനെ ഭീഷണിപ്പെടുത്തി അഫിഡവിറ്റ് കൊടുപ്പിച്ചുവെന്നും വിജയകുമാരി പറഞ്ഞു.

Next Story

RELATED STORIES

Share it