Latest News

രാജ്യസഭാ തിരഞ്ഞെടുപ്പ്: 16 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു

രാജ്യസഭാ തിരഞ്ഞെടുപ്പ്: 16 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടു
X

ന്യൂഡല്‍ഹി: ജൂണ്‍ 10ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിലേക്കുള്ള 16 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിലായി 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ജൂലൈയില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഈ തിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാവും.

കര്‍ണാടകയില്‍ നിന്നുള്ള ധനമന്ത്രി നിര്‍മലാ സീതാരാമനും മഹാരാഷ്ട്രയില്‍ നിന്നുള്ള വാണിജ്യ മന്ത്രി പിയൂഷ് ഗോയലും അവരുടെ കാലാവധി അവസാനിക്കാനിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന പ്രമുഖ പേരുകളില്‍ ഉള്‍പ്പെടുന്നു. ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടെ കാലാവധിയും അവസാനിക്കുകയാണ്. എന്നാല്‍, ബിജെപിയുടെ പട്ടികയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് മല്‍സരം നടക്കുന്നത്- 11.

ലക്ഷ്മികാന്ത് വാജ്‌പേയി, രാധാമോഹന്‍ അഗര്‍വാള്‍, സുരേന്ദ്ര നഗര്‍, ബാബുറാം നിഷാദ്, ദര്‍ശന സിങ്, സംഗീതാ യാദവ് എന്നിവരെയാണ് ബിജെപി മല്‍സരിപ്പിക്കുക. പിയൂഷ് ഗോയല്‍ ഒഴികെയുള്ള 6 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ ബിജെപി തങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള അനില്‍ ബോണ്ടെയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ആറ് സീറ്റുകളാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിഹാറില്‍ നിന്ന് അഞ്ച്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതവും പഞ്ചാബ്, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ഉത്തരാഖണ്ഡില്‍ നിന്ന് ഒരു സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

രാജസ്ഥാനില്‍ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡില്‍ നിന്ന് കല്‍പ്പന സൈനി, ബിഹാറില്‍ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറില്‍ നിന്ന് ശംഭു ശരണ്‍ പട്ടേല്‍, ഹരിയാനയില്‍ നിന്ന് കൃഷന്‍ ലാല്‍ പന്‍വാര്‍, മധ്യപ്രദേശില്‍ നിന്ന് കവിതാ പതിദാര്‍, കര്‍ണാടകയില്‍ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബിജെപിയുടെ പട്ടികയിലുള്ളത്. വോട്ടെടുപ്പ് നടക്കുന്ന 57 സീറ്റുകളില്‍ 23 സീറ്റുകള്‍ ബിജെപിക്കും എട്ടെണ്ണം കോണ്‍ഗ്രസിന്റേതുമാണ്.

Next Story

RELATED STORIES

Share it