Latest News

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-നിഷാദ് പാര്‍ട്ടി സഖ്യം

യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി-നിഷാദ് പാര്‍ട്ടി സഖ്യം
X

ലഖ്‌നോ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി, നിഷാദ് പാര്‍ട്ടിയുമായി സഖ്യം രൂപീകരിക്കും. മല്‍സ്യത്തൊഴിലാളി വിഭാഗങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സഞ്ജയ് നിഷാദ് നേതൃത്വം നല്‍കുന്ന നിര്‍ബല്‍ ഇന്ത്യന്‍ ഷോഹിത് ഹമാര ആം ദള്‍(എന്‍ഐഎസ്എച്ച്എഡി) പാര്‍ട്ടിയുമായാണ് മുന്നണി രൂപീകരിക്കുക. യുപിയില്‍ മല്‍സ്യത്തൊഴിലാളികള്‍ ഒബിസി വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.

സഞ്ജയ് നിഷാദിന്റെ നേതൃത്വത്തിലുള്ള മുന്നണി ബിജെപിയെ ഭരണം നിലനിര്‍ത്തുന്നതിന് സഹായിക്കുമെന്ന് ബിജെപി സംസ്ഥാന മേധാവി സ്വതന്ത്രദേവ് അഭിപ്രായപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ സ്വതന്ത്രദേവിനു പുറമെ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാനും സഞ്ജയ് നിഷാദും പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ജനങ്ങള്‍ വിശ്വസിക്കുന്നുവെന്ന് നിഷാദ് പറഞ്ഞു.

സഞ്ജയ് നിഷാദിന്റെ മകന്‍ പ്രവീണ്‍ നിഷാദ് 2018 ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്ന് എസ്പി, ബിഎസ്പി സംയുക്ത സ്ഥാനാര്‍ത്ഥിയായാണ് മല്‍സരിച്ച് വിജയിച്ചത്.

2019 ലും നിഷാദ് പാര്‍ട്ടി ബിജെപിയുമായി സഖ്യം രൂപീകരിച്ചിരുന്നു.

Next Story

RELATED STORIES

Share it