- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശബരിമല സമരം: ദേശീയനേതാക്കളെ കളത്തിലിറക്കാന്‍ ബിജെപി
ഈമാസം രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. കൂടാതെ 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിലും ദേശീയനേതാക്കളെ അണിനിരത്തുമെന്നാണ് സൂചന.
തിരുവനന്തപുരം: പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് ശബരിമല സമരം ശക്തിപ്പെടുത്താന്‍ ബിജെപിയുടെ നീക്കം. ഈമാസം രണ്ടുതവണ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. കൂടാതെ 18ന് നടക്കുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിലും ദേശീയനേതാക്കളെ അണിനിരത്തുമെന്നാണ് സൂചന. 15ന് ദേശീയപാത ബൈപ്പാസ് ഉദ്ഘാടനത്തിന് കൊല്ലത്ത് എത്തുന്ന മോദി, അന്നുവൈകീട്ട് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. 27ന് തൃശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളനത്തിന്റെ സമാപനത്തിലും മോദി പങ്കെടുക്കും.
അതേസമയം, ശബരിമല വിഷയത്തില്‍ 18ന് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധം ദേശീയനേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായി നടത്താനാണ് ബിജെപിയുടെ നീക്കം. ഇതിനായി ശബരിമല കര്‍മ്മസമിതിയുടേയും ആര്‍എസ്എസിന്റേയും പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി ശക്തിപ്രകടനം നടത്താനാണ് ബിജെപി നീക്കം. ഇതിനുപിന്നാലെ ഈമാസം അവസാനമോ, അടുത്തമാസം ആദ്യമോ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം സജീവമാക്കി നിര്‍ത്തി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന വിശ്വാസത്തിലാണ് ബിജെപി കരുക്കള്‍ നീക്കുന്നത്.
RELATED STORIES
കാളികാവിലെ നരഭോജിക്കടുവയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചു
15 May 2025 5:36 PM GMTറെജാസിനെതിരെ യുഎപിഎ ചുമത്തി
15 May 2025 3:51 PM GMTട്രംപ് ആല്‍ഫാ മെയ്ലാണ്; പക്ഷെ, നമ്മുടെ പ്രധാനമന്ത്രി ആല്‍ഫാ...
15 May 2025 3:24 PM GMT''കേണല്‍ സോഫിയ ഖുറൈശി ബെല്‍ഗാമിന്റെ മരുമകള്‍'';ബിജെപി മന്ത്രിക്കെതിരെ...
15 May 2025 3:08 PM GMTവിവാഹം കഴിക്കാന്‍ തയ്യാറെന്ന് പീഡനക്കേസിലെ 'പ്രതിയും ഇരയും'; പരസ്പരം...
15 May 2025 2:47 PM GMTതുര്‍ക്കിയിലെ കമ്പനിക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വിലക്ക്
15 May 2025 2:11 PM GMT