ബിജെപി എംപി ശോഭാ കരന്തലജെയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 20 ലക്ഷം കവര്‍ന്നു

ഡല്‍ഹി പാര്‍ലമെന്റ് ശാഖയായ എസ് ബി ഐ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്.തിങ്കളാഴ്ച്ച ഇടപാടുകള്‍ക്കായി ബാങ്കില്‍ പോയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം എംപി അറിയുന്നത്.

ബിജെപി എംപി ശോഭാ കരന്തലജെയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 20 ലക്ഷം കവര്‍ന്നു

ബംഗളൂര്‍: കര്‍ണ്ണാടക ബിജെപി എംപി ശോഭാ കരന്തലജെയുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്തു പണം കവര്‍ന്നതായി പരാതി.20 ലക്ഷം രൂപയാണ് കവര്‍ന്നത്.ഡല്‍ഹി പാര്‍ലമെന്റ് ശാഖയായ എസ് ബി ഐ അക്കൗണ്ടില്‍നിന്നാണ് പണം നഷ്ടപ്പെട്ടത്.തിങ്കളാഴ്ച്ച ഇടപാടുകള്‍ക്കായി ബാങ്കില്‍ പോയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം എംപി അറിയുന്നത്.തുടര്‍ന്ന് ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസില്‍ പരാതി നല്‍കി.

അക്കൗണ്ടില്‍ നിന്നു പണം എടുത്ത വിവരങ്ങളൊന്നും മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ എത്തിയില്ലായന്ന് എംപി പരാതിയില്‍ പറഞ്ഞു.ശോഭ കരന്തലജെ മൊബൈല്‍ ഫോണില്‍ നെറ്റ് ബാങ്കിങ് നടത്തു്മ്പോഴാണ് 'ഹാക്കര്‍' പണം തട്ടിയെടുത്തതെന്നാണ് സൂജന.എം.പി.യുടെ ട്വിറ്റര്‍ അക്കൗണ്ടും 'ഹാക്ക്' ചെയ്യപ്പെട്ടിട്ടുണ്ട്.
RELATED STORIES

Share it
Top