Latest News

ബിജെപിക്ക് ബംഗാള്‍ നഷ്ടപ്പെട്ടത് നേതാക്കളുടെ അമിത ആത്മവിശ്വാസം കൊണ്ടെന്ന് സുവേന്ദു അധികാരി

ബിജെപിക്ക് ബംഗാള്‍ നഷ്ടപ്പെട്ടത് നേതാക്കളുടെ അമിത ആത്മവിശ്വാസം കൊണ്ടെന്ന് സുവേന്ദു അധികാരി
X

കൊല്‍ക്കത്ത: ബിജെപിക്ക് ബംഗാള്‍ നിയമസഭയില്‍ ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നത് പാര്‍ട്ടിയിലെ ചില നേതാക്കളുടെ അമിത ആത്മവിശ്വാസം കൊണ്ടാണെന്ന് ബംഗാള്‍ നിയമസഭ പ്രതിപക്ഷ നേതാവ് സവേന്ദു അധികാരി. ബിജെപിക്ക് 170 സീറ്റ് ലഭിക്കുമെന്ന് പല നേതാക്കളും അമിതമായി വിശ്വസിച്ചിരുന്നുവെന്നും അതിന്റെ കൂടി ഫലമാണ് ബിജെപിക്ക് നേരിട്ട തോല്‍വിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പുര്‍ബ മെദിനിപൂരിലെ ചന്ദിപൂരില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത ആത്മവിശ്വാസം താഴെത്തലത്തില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നതിന് തടസ്സമായി.

ആദ്യ രണ്ട് ലാപ്പില്‍ ബിജെപി നല്ല രീതിയില്‍ പ്രകടനം നടത്തി. അതോടെ നേതാക്കാളില്‍ ആത്മവിശ്വാസം കൂടി. ബിജെപിക്ക് 170-180 സീറ്റ് കിട്ടുമെന്ന് അവര്‍ വിശ്വസിച്ചു. അവര്‍ അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. അത് നമുക്ക് വലിയ നാശമുണ്ടാക്കി- തൃണമൂലില്‍ നിന്ന് കാലുമാറി ബിജെപിയിലെത്തിയ അധികാരി പറഞ്ഞു.

ലക്ഷ്യം തിരിച്ചറിയുന്നതിനൊപ്പം താഴെതട്ടിലെ അവസ്ഥയും മനസ്സിലാക്കി പെരുമാറണം. അത് പ്രധാനമാണ്. അതിന് കഠിനപ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂലില്‍ നിന്ന് കാലുമാറിയെത്തിയ നേതാക്കളുടെ ബലത്തിലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. അതുതന്നെ ബിജെപിക്ക് പിന്നീട് വിനയായി.

Next Story

RELATED STORIES

Share it