Big stories

'കലാപകാരി'കളെ ഒഴിപ്പിക്കണമെന്ന ബിജെപി നേതാവിന്റെ കത്ത് പുറത്ത്; ജഹാംഗിര്‍പുരിയില്‍ 'കയ്യേറ്റ'മൊഴിപ്പിക്കലിന്റെ പേരില്‍ കുടിയിറക്കിനു സാധ്യത

കലാപകാരികളെ ഒഴിപ്പിക്കണമെന്ന ബിജെപി നേതാവിന്റെ കത്ത് പുറത്ത്; ജഹാംഗിര്‍പുരിയില്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ കുടിയിറക്കിനു സാധ്യത
X

ന്യൂഡല്‍ഹി: കഴിഞ്ഞ ശനിയാഴ്ച ഹിന്ദുത്വര്‍ അക്രമം അഴിച്ചുവിട്ട ഡല്‍ഹിയിലെ ജഹാംഗിര്‍പുരിയില്‍ ഇന്ന് കുടിയിറക്കിനു സാധ്യത. കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരിലാണ് ബിജെപി ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ കുടിയിറക്കാന്‍ ശ്രമിക്കുന്നത്. കലാപകാരികളെ ഒഴിപ്പിക്കണമെന്ന ബിജെപി മേധാവിയുടെ മേയര്‍ക്കുള്ള കത്തും പുറത്തുവന്നിട്ടുണ്ട്.

രണ്ട് ദിവസത്തെ കയ്യേറ്റമൊഴിപ്പിക്കല്‍ പദ്ധതിയാണ് കോര്‍പറേഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. 400 പോലിസുകാരെ ഇതിനു വിട്ടുതരണമെന്ന കത്ത് ഡല്‍ഹി പോലിസിന് കോര്‍പറേഷന്‍ നല്‍കിയിട്ടുണ്ട്. പൊരുമരാമത്ത്, ആരോഗ്യ, സാനിറ്റേഷന്‍ വകുപ്പുകളാണ് സംയുക്തമായി പരിപാടി തയ്യാറാക്കിയിട്ടുള്ളത്.

അതിനിടയില്‍ ഡല്‍ഹി ബിജെപി മേധാവി അദേഷ് ഗുപ്ത കലാപകാരികളുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പോലിസ് കമ്മീഷണര്‍ക്കെഴുതിയ കത്തും പുറത്തുവന്നു.

'ഏപ്രില്‍ 20, ഏപ്രില്‍ 21 തീയതികളില്‍ (രാവിലെ 9.30 മുതല്‍) കയ്യേറ്റം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നു. ക്രമസമാധാനപാലനത്തിനായി വനിതാ പോലിസ് ഉള്‍പ്പെടെ കുറഞ്ഞത് 400 പോലിസുകാരെയെങ്കിലും നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് മൂന്ന് ദിവസത്തേക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'- പോലിസിന് കോര്‍പറേഷന്‍ ലഭിച്ച കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it