Latest News

രാഹുല്‍ ഗാന്ധി എംപിയുടെ ക്വാട്ടയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് സീറ്റ്

കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളുടെ നിയമം അനുസരിച്ച് ഒരു ലോക്സഭാ എംപിക്ക് ഓരോ വര്‍ഷവും അതത് നിയോജകമണ്ഡലങ്ങളില്‍ നിന്ന് കെവി സ്‌കൂളുകളിലേക്ക് നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യാന്‍ കഴിയും.

രാഹുല്‍ ഗാന്ധി എംപിയുടെ ക്വാട്ടയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് സീറ്റ്
X

വയനാട്: രാഹുല്‍ ഗാന്ധി എംപിയുടെ ക്വാട്ടയില്‍ ബിജെപി നേതാവിന്റെ മകള്‍ക്ക് കേന്ദ്രീയ വിദ്യാലയത്തില്‍ സീറ്റ് നല്‍കി. സംഭവം വിവാദമായതോടെ ബിജെപി നേതാവിന്റെ മകന് വേണ്ടി രാഹുല്‍ ഗാന്ധി എങ്ങനെ ശുപാര്‍ശ ചെയ്തുവെന്ന് അന്വേഷിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വയനാട് എംപിയായ രാഹുല്‍ ഗാന്ധിയുടെ ഇത്തരമൊരു ശുപാര്‍ശയെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നിയമസഭാംഗവും വയനാട് ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷ്ണന്‍ പറഞ്ഞു.

അന്വേഷണം അവസാനിച്ചുകഴിഞ്ഞാല്‍ ഇത് പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വയനാട് ഡിസിസി പ്രസിഡന്റുകൂടിയായ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു. കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളുടെ നിയമം അനുസരിച്ച് ഒരു ലോക്സഭാ എംപിക്ക് ഓരോ വര്‍ഷവും അതത് നിയോജകമണ്ഡലങ്ങളില്‍ നിന്ന് കെവി സ്‌കൂളുകളിലേക്ക് നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്യാന്‍ കഴിയും. ഇത്തരം ശുപാര്‍ശയാണ് ബിജെപി നേതാവിന്റെ മകള്‍ക്കും ലഭിച്ചത്.

Next Story

RELATED STORIES

Share it