- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബാബരി വിധി: സ്വര്ണമല്ല, വാളുകളാണ് വാങ്ങേണ്ടതെന്ന് ബിജെപി നേതാവ്
ലഖ്നോ: ദിപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള ദന്തേരദിനത്തില് സ്വര്ണം വാങ്ങുന്നതിന് പകരം വാളുകളാണ് വാങ്ങിക്കൂട്ടേണ്ടതെന്ന പ്രകോപന ആഹ്വാനവുമായി ബിജെപി നേതാവ്. ദയൂബന്ദ് ബിജെപി നേതാവ് ഗജ് രാജ് റാണയാണ് ബാബരി വിധി ആസന്നമായിരിക്കെ പ്രകോപന ആഹ്വാനവുമായി രംഗത്തെത്തിയത്. ഹിന്ദു വിഭാഗം ഈ സമയത്ത് വാങ്ങിക്കേണ്ടത് വാളുകളാണ്. ഭാവിക്ക് അതാണ് കൂടുതല് ഉപകാരപ്പെടുക-ഗജ് രാജ് പറയുന്നു. ബാബരി മസ്ജിദ് ഭൂമിതര്ക്കത്തില് സുപ്രീംകോടതിയില് വാദം കേള്ക്കല് പൂര്ത്തിയാക്കിയ ശേഷമാണ് ഗജ് രാജിന്റെ പ്രകോപന പ്രസ്താവന. രാജ്യത്ത് ഉയരേണ്ടത് രാമക്ഷേത്രമാണ്. ജനങ്ങള് ആഗ്രഹിക്കുന്നതും അതാണ്. സുപ്രീം കോടതി വിധി തങ്ങള്ക്കനുകൂലമാകുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാലും പ്രക്ഷുബ്ധമാവുന്ന അന്തരീക്ഷത്തെ തടയാന് സ്വര്ണത്തേക്കാളും വെള്ളിയേക്കാളും ഇരുമ്പ് വാളുകള്ക്കാണ് സാധിക്കുക. അത് ഉപയോഗിക്കേണ്ടിവരുന്ന സമയം ആസന്നമായെന്നും മാധ്യമങ്ങളോട് ഗജ് രാജ് പറഞ്ഞു. നേരത്തെ, ഇസ്ലാമിക വൈജ്ഞാനിക കേന്ദ്രമായ ദയൂബന്ദിലെ ദാറുല് ഉലൂമിനെ തീവ്രവാദ കേന്ദ്രമെന്ന് വിശേഷിപ്പിച്ചാണ് ഗജ് രാജ് വാര്ത്തകളില് നിറഞ്ഞിരുന്നത്.
RELATED STORIES
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന അവകാശവാദം തള്ളി കേന്ദ്രം
29 July 2025 4:51 AM GMTബിഗ് ബ്രേക്കിങ്: ചെങ്കടലില് മുക്കിയ കപ്പലിലെ മലയാളിയുടെ വീഡിയോ...
29 July 2025 4:34 AM GMT'നോ അദര് ലാന്ഡ്' സിനിമാ പ്രവര്ത്തകനെ ജൂത കുടിയേറ്റക്കാരന്...
29 July 2025 3:33 AM GMTകണ്ണൂരില് ഒരാള് കൂടി ജയില്ചാടാന് പദ്ധതിയിട്ടിരുന്നുവെന്ന്...
29 July 2025 3:02 AM GMTഡാമുകളില് ഹൈ അലര്ട്ട്; സംഭരണം 75 ശതമാനത്തില്
29 July 2025 2:57 AM GMTതപാൽ വകുപ്പ് രജിസ്ട്രേഡ് തപാൽ സംവിധാനം നിർത്തലാക്കുന്നു
29 July 2025 2:18 AM GMT