Latest News

'കേരള'ക്ക് പകരം കേരളം എന്നാക്കണം; പേരുമാറ്റല്‍ ആവശ്യവുമായി ബിജെപി

കേരളക്ക് പകരം കേരളം എന്നാക്കണം; പേരുമാറ്റല്‍ ആവശ്യവുമായി ബിജെപി
X

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് 'കേരള'ക്ക് പകരം കേരളം എന്നാക്കണമെന്നാവശ്യപ്പെട്ട് ബിജെപി. ഇത് സംബന്ധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കി.ഔദ്യോഗിക രേഖകളില്‍ സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്ന് കേരളം എന്നാക്കി മാറ്റുന്നതിനായി 2024 ജൂണില്‍ കേരള നിയമസഭ പ്രമേയം പാസാക്കിയതും കത്തില്‍ പറയുന്നുണ്ട്.

പൈതൃകവും സംസ്‌കാരവും പ്രതിനിധീകരിക്കുന്ന മഹത്തായ സംസ്ഥാനത്തെ 'കേരളം' എന്ന രീതിയിലാണ് ബിജെപി എപ്പോഴും കാണുന്നത്. കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യം പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും എല്ലാ രാഷ്ട്രീയ കക്ഷികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന പ്രത്യാശയുണ്ടെന്നും കത്തില്‍ പറയുന്നു.

സംസ്ഥാന നിയമസഭ പാസാക്കിയ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ അറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തുനല്‍കിയതായും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.എല്ലാ മതവിഭാഗങ്ങളുടേയും വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന വികസിതവും സുരക്ഷിതവുമായ കേരളം സൃഷ്ടിക്കാന്‍ സാധിക്കുമെന്നു കരുതുന്നതായും കത്തില്‍ പറയുന്നു.

Next Story

RELATED STORIES

Share it