Latest News

കര്‍ണാടക സംസ്ഥാന പതാകയുടെ മാതൃകയില്‍ ബിക്കിനി വില്‍പ്പനക്ക്; ആമസോണ്‍ കാനഡക്കെതിരേ പ്രതിഷേധം

കര്‍ണാടക സംസ്ഥാന പതാകയുടെ മാതൃകയില്‍ ബിക്കിനി വില്‍പ്പനക്ക്; ആമസോണ്‍ കാനഡക്കെതിരേ പ്രതിഷേധം
X

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയെന്ന അധിക്ഷേപത്തിനു പിന്നാലെ കര്‍ണാടകക്കെതിരേ ആമസോണും. ഇത്തവണ ആമസോണ്‍ കാനഡയാണ് രംഗത്തെത്തിയിരിക്കുന്നത്. ആമസോണ്‍ കാനഡ തങ്ങളുടെ സൈറ്റില്‍ വല്‍പ്പനക്ക് വച്ചിരിക്കുന്ന ബിക്കിനിയില്‍ കന്നഡ സംസ്ഥാന സര്‍ക്കാരിന്റെ പതാകയുടെ മാതൃകയാണ് അച്ചടിച്ചിട്ടുള്ളത്.

കാനഡയ്ക്കു പുറമെ ജപ്പാന്‍, മെക്‌സിക്കൊ, യുണൈറ്റഡ് കിംഡം തുടങ്ങിയ രാജ്യങ്ങളിലെ വെബ്‌സൈറ്റിലും സമാനമായ ബിക്കിനി വില്‍പ്പനക്കുണ്ട്.

ബിക്കിനിയില്‍ എഴുതിയിരിക്കുന്നതും കര്‍ണാടക പതാകയുടെ ഡിസൈനാണെന്നാണ്.

ആമസോണ്‍ കാനഡയുടെ ബിക്കിനി ഡിസൈനിന്റെ സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചതോടെ ഇതിനെതിരേ കര്‍ണാടകയിലെ രാഷ്ട്രീയക്കാരും ഇന്റര്‍നെറ്റ് ഉപഭോക്താക്കളും രംഗത്തുവന്നു.

കര്‍ണാടക ജനതയെ അപമാനിച്ച ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി കര്‍ണാടക രക്ഷന വേദിക നേതാവ് പ്രവീണ്‍ ഷെട്ടിയും അനുയായികളും രംഗത്തുവന്നു.

ഏഴ് കോടി കന്നഡിഗകളുടെ അഭിമാനത്തിന്റെ ചിഹ്നമാണ് ആമസോണ്‍ കാനഡ അപമാനിക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

കര്‍ണാടക പതാകയിലെ നിറത്തിനു പുറമെ ഉപയോഗിച്ച ചിഹ്നവും സമാനമാണ്.

ഇന്ത്യയെ അപമാനിക്കാനുള്ള ശ്രമമാണ് ഇതെന്നാണ് പലരും ഫേസ് ബുക്കില്‍ അഭിപ്രായപ്പെടുന്നത്.



ഇത് കര്‍ണാടകയുടെ അഭിമാനത്തിന്റെ പ്രശ്‌നമാണെന്നും വെച്ചുപൊറുപ്പിക്കില്ലെന്നും കര്‍ണാടക സാംസ്‌കാരിക വകുപ്പ് മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it