Latest News

വാഹനപകടത്തില്‍ ചെറുകുന്നില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

കെ കണ്ണപുരം ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന എ പി അബൂബക്കര്‍(60)ആണ് മരിച്ചത്.

വാഹനപകടത്തില്‍ ചെറുകുന്നില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി
X

ചെറുകുന്ന്: ചെറുകുന്ന് ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളിന് സമീപം വാഹനപകടം. ബൈക്ക്‌യാത്രക്കാരന്‍ മരിച്ചു. കെ കണ്ണപുരം ജുമാഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന എ പി അബൂബക്കര്‍(60)ആണ് മരിച്ചത്. രാത്രി 8.30 ഓടെയാണ് സംഭവം. കണ്ണപുരം പൂമാലക്കാവിനു സമീപം താമസിക്കുന്ന പരേതനായ മൂസ ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്. ഭാര്യ സക്കീനയെ പരിക്കുകളോടെ ചെറുകുന്ന് കോണ്‍വെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ചെറുകുന്ന് കൊവ്വപ്പുറത്ത് നിന്നും കണ്ണപുരത്തെ വീട്ടിലേക്ക് പോവുകയായിരുന്ന ഇവരെ പഴയങ്ങാടി ഭാഗത്തു നിന്നും വന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ അബൂബക്കര്‍ കണ്ണൂരില്‍ നിന്നും മുട്ടത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിനടിയില്‍പ്പെടുകയായിരുന്നു. ഓടി കൂടിയ നാട്ടുകാര്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കെ കണ്ണപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Next Story

RELATED STORIES

Share it