തിരൂരില്‍ ബൈക്ക് ബസ്സിനടിയില്‍പ്പെട്ട് രണ്ട് കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു
BY SHN4 Sep 2019 12:18 PM GMT
X
SHN4 Sep 2019 12:18 PM GMT
മലപ്പുറം: തിരൂര്‍ മംഗലം അങ്ങാടിയില്‍ ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീണുണ്ടായ അപകടത്തില്‍ രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മരിച്ചു. അബ്ദുല്ല വെള്ളമുണ്ട, ഹനാന് വെണ്ണക്കോട് എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടെ സിറാജുല്‍ ഹുദാ ആര്‍ട്സ് കോളജ് ഡിഗ്രി ഫൈനല്‍ വിദ്യാര്‍ഥികളാണ്. തിരൂരില്‍ നിന്നും പുറത്തൂര്‍ ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്സിനടിയിലേക്ക് കൂട്ടായി റോഡില്‍ നിന്നും മംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് തെന്നിവീഴുകയായിരുന്നു. ബസ്സിന്റെ പിന്‍ചക്രം രണ്ടുപേരുടെയും ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു. ഇരുവരും തല്‍ക്ഷണം മരിച്ചു. മരിച്ച ഒരാളില്‍ നിന്നും ലഭിച്ച മേല്‍വിലാസത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ചികില്‍സയ്ക്ക് 16 കോടി; ലക്ഷദ്വീപിന്റെ ഇശാല് മറിയത്തിനും വേണം...
5 July 2021 6:11 PM GMTഅബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സ് കൃഷ്ണന് പുതുജീവിതം...
3 Jun 2021 7:35 AM GMTപരിശ്രമിക്കൂ.. വിജയം ഉറപ്പാണ്...
2 March 2021 2:42 AM GMTഔപചാരിക വിദ്യാഭ്യാസമില്ല; അറിവ് സ്വയം ആര്‍ജ്ജിച്ച അലി മണിക്ഫാന്റെ...
26 Jan 2021 8:08 AM GMT' പ്രതിസന്ധിയുടെ വെയിലില്‍ നിന്നാണ് വര്‍ണങ്ങള്‍ രൂപപ്പെടുന്നത് ':...
19 Dec 2020 8:29 AM GMTമൊയ്തു കിഴിശ്ശേരി: ലോകത്തിനപ്പുറം തേടിപ്പോയ സഞ്ചാരി
10 Oct 2020 7:19 AM GMT