Latest News

ബിഹാറിലെ പൂര്‍ണിയ എംപി രാജേഷ് രഞ്ജന്‍ അറസ്റ്റില്‍

ബിഹാറിലെ പൂര്‍ണിയ എംപി രാജേഷ് രഞ്ജന്‍ അറസ്റ്റില്‍
X

പട്‌ന: ബിഹാറിലെ പൂര്‍ണിയ എംപി രാജേഷ് രഞ്ജന്‍ എന്ന പപ്പു യാദവ് അറസ്റ്റില്‍. 31 വര്‍ഷം പഴക്കമുള്ള വ്യാജ രേഖ ചമയ്ക്കല്‍ കേസിലാണ് അറസ്റ്റ്.വെള്ളിയാഴ്ച രാത്രി പട്‌നയിലെ വസതിയില്‍ വെച്ചാണ് പപ്പു യാദവിനെ അറസ്റ്റ് ചെയ്തത്. 1995ല്‍ ഗാര്‍ഡാനിബാഗില്‍ രജിസ്റ്റര്‍ ചെയ്ത വസ്തു തര്‍ക്കവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

1995ല്‍ ഗാര്‍ഡാനിബാഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടതാണ് കേസ്. തന്റെ വീട് വഞ്ചനയിലൂടെ വാടകയ്ക്കെടുത്തെന്നും പിന്നീട് പാര്‍ലമെന്റ് അംഗത്തിന്റെ ഓഫീസായി ഉപയോഗിച്ചെന്നുമാണ് പരാതിക്കാരനായ വിനോദ് ബിഹാരി ലാലിന്റെ ആരോപണം. കരാറിന്റെ സമയത്ത് ഈ വസ്തുത മറച്ചുവെച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കേസില്‍ ഹാജരാകാത്തതിതെ തുടര്‍ന്ന് കോടതി നേരത്തെ പ്രതികള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും നീറ്റ് വിദ്യാര്‍ത്ഥികള്‍ക്കുള്ള തന്റെ പിന്തുണയുമായി ബന്ധപ്പെട്ടതാണെന്നും പപ്പു യാദവ് ആരോപിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് പപ്പു യാദവ് ഇക്കാര്യം വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it