Latest News

ബംഗാള്‍ തിരഞ്ഞെടുപ്പ്: മമതാ ബാനര്‍ജിയുടെ സുരക്ഷാച്ചുമതല ഗ്യാന്‍വാത് സിങ്ങിന്

ബംഗാള്‍ തിരഞ്ഞെടുപ്പ്: മമതാ ബാനര്‍ജിയുടെ സുരക്ഷാച്ചുമതല ഗ്യാന്‍വാത് സിങ്ങിന്
X

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിര്‍ക്ക് പുതിയ സുരക്ഷാ ഉദ്യോഗസ്ഥന്‍. 1993 ബാച്ചിലെ ഐപിഎസ് ഓഫിസറായ ഗ്യാന്‍വാത് സിങ്ങാണ് പുതിയ സുരക്ഷാ ഉദ്യോഗസ്ഥന്‍. മമതയുടെ മാത്രമല്ല, സംസ്ഥാനത്തെ വിഐപികളുടെ മുഴുവന്‍ സുരക്ഷാച്ചുമതലയും ഗ്യാന്‍വാത് സിങ്ങിനാണ്.

മുന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ വിവേക് സഹായിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുരക്ഷാവീഴ്ചയുടെ പേരില്‍ സസ്‌പെന്‍ഡ് ചെയ്ത ഒഴിവിലാണ് സിങ്ങിനെ തല്‍സ്ഥാനത്ത് നിയമിച്ചത്. മാര്‍ച്ച് 10ാം തിയ്യതി നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മമതാ ബാനര്‍ജിക്കു നേരെ ആക്രമണം നടന്നിരുന്നു. ഇക്കാര്യത്തില്‍ സുരക്ഷാഉദ്യോഗസ്ഥന് പിഴവ് സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ അദ്ദേഹത്തെ പുറത്താക്കിയത്. ജില്ലയിലെ ജില്ലാ മജിസ്‌ട്രേറ്റിനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

പുതിയ ഡിജിപി നിരാജ് നയന്‍ പാണ്ഡെയുടെ അനുമതിയോടെയാണ് സിങ്ങിന്റെ നിയമനം. തിങ്കളാഴ്ച തന്നെ സിങ് ചാര്‍ജ് ഏറ്റെടുത്തു.

അതേസമയം വിഐപികള്‍ സുരക്ഷാവലയം ഭേദിക്കുന്നതിന് സുരക്ഷാഉദ്യോഗസ്ഥരെ പഴിക്കുന്നതിനും അതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുന്നതും നീതിയല്ലെന്ന് ആരോപിച്ച് ഐപിഎസ് ഉദ്യോഗസ്ഥരിലൊരുഭാഗം രംഗത്തുവന്നിട്ടുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വിഐപിയോട് സുരക്ഷാവലയം ഭേദിക്കരുതെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നും വീക്ഷിക്കാനേ കഴിയൂഎന്ന് മുന്‍കാലത്ത് വിഐപി ചുമതല വഹിച്ചവരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ചെയ്തു.

Next Story

RELATED STORIES

Share it