Latest News

ബംഗാളിലെ കൂട്ടക്കൊല; സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് മമതാ ബാനര്‍ജി

ബംഗാളിലെ കൂട്ടക്കൊല; സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയെന്ന് മമതാ ബാനര്‍ജി
X

ബീര്‍ഭം: ബംഗാളിലെ ബീര്‍ഭം ജില്ലയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഉള്‍പ്പെടെ എട്ട് പേരെ ചുട്ടുകൊന്ന സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കപ്പെടുന്നയാള്‍ സ്വമേധയാ കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു. കൊലപാതകത്തിനെതിരേ സര്‍ക്കാരിനെതിരേ വലിയ ആക്ഷേപം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് കടുപ്പിച്ചത്. കൊലപാതകത്തിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

'ആധുനിക ബംഗാളില്‍ ഇത്ര നിഷ്ഠുരമായ എന്തെങ്കിലും സംഭവിക്കുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിച്ചിരുന്നില്ല. അമ്മമാരും കുട്ടികളും കൊല്ലപ്പെട്ടു. നിങ്ങളുടെ കുടുംബാംഗങ്ങള്‍ മരിച്ചു, പക്ഷേ എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു...' കൊലചെയ്യപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി പറഞ്ഞു.

സംഭവത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കും. പോലിസ് എല്ലാ വശങ്ങളും പരിശോധനാവിധേയമാക്കും. 'രാംപൂര്‍ഹട്ട് കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ പ്രതികള്‍ക്ക് കര്‍ശനമായ ശിക്ഷ നല്‍കുമെന്ന് പോലിസ് ഉറപ്പാക്കും. കോടതിയില്‍ വീഴ്ചവരാത്ത രീതിയിലായിരിക്കും കേസ് ഫയല്‍ ചെയ്യുന്നത്'.

വീടുകള്‍ തകര്‍ക്കപ്പെട്ടവര്‍ക്ക് 1 ലക്ഷം രൂപവച്ച് നല്‍കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. താമസിയാതെ അത് 2 ലക്ഷമായി വര്‍ധിപ്പിച്ചു. സംഘര്‍ഷത്തിനിരയായ കുടുംബങ്ങളിലുള്ളവര്‍ക്ക് മുഖ്യമന്ത്രി സ്ഥിരം ജോലി വാഗ്ദാനം ചെയ്തു.

പ്രദേശത്തെ തൃണമൂല്‍ നേതാവ് അനരുള്‍ ഷെയ്ഖിനെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മൂന്ന് സ്ത്രീകള്‍ രണ്ട് കുട്ടികള്‍ എന്നിവരുള്‍പ്പെടെ എട്ട് പേരാണ് കൊല്ലപ്പെട്ടത്. രാംപൂര്‍ഹട്ടിലാണ് സംഭവം നടന്നത്.

Next Story

RELATED STORIES

Share it