Latest News

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 34 സ്ഥാനാര്‍ത്ഥികളുടെ പട്ടികകൂടി പുറത്തുവിട്ടു

ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 34 സ്ഥാനാര്‍ത്ഥികളുടെ പട്ടികകൂടി പുറത്തുവിട്ടു
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 34 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തുവിട്ടു. ബംഗാള്‍ കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട നേതാക്കള്‍ പലരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. അമിതാബ് ചക്രബര്‍ത്തി, അലോക് രഞ്ജന്‍ ബാനര്‍ജി, ഷിലദിത്യ ഹല്‍ദാര്‍, അബ്ദുല്‍ മാന്നാന്‍ തുടങ്ങിയവരാണ് പട്ടികയിലെ പ്രമുഖര്‍.

ചക്രബര്‍ത്തി ശ്യാംപൂര്‍ മണ്ഡലത്തിലും ബാനര്‍ജി ശ്രീരാംപൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് മല്‍സരിക്കുന്നത്.

കോണ്‍ഗ്രസ്സും ഇടത് പാര്‍ട്ടികളും സംയുക്തമായാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പുതുതായി രൂപീകരിച്ച ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ്സ് ഇതുവരെ 92 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിശ്ചയിച്ചിരിക്കുന്നത്.

ബംഗാളിലെ 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29വരെയാണ് നടക്കുന്നത്. മെയ് 2ന് ഫലം പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it