Latest News

ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ്: നന്ദിഗ്രാമില്‍ നിരോധനാജ്ഞ, സുരക്ഷയ്ക്ക് 22 കമ്പനി സുരക്ഷാസൈനികര്‍

ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പ്: നന്ദിഗ്രാമില്‍ നിരോധനാജ്ഞ, സുരക്ഷയ്ക്ക് 22 കമ്പനി സുരക്ഷാസൈനികര്‍
X

നന്ദിഗ്രാം: രണ്ടാം ഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായ നന്ദിഗ്രാമില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി മമതാ ബാനര്‍ജി ഈ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മമതയുടെ മുന്‍ അനുയായിയും തൃണമൂല്‍ മന്ത്രിസഭയിലെ സീനിയര്‍ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയാണ് മുഖ്യ എതിരാളി. കഴിഞ്ഞ ഡിസംബറിലാണ് അധികാരി ബിജെപിയില്‍ ചേര്‍ന്നത്.

ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ല അധികൃതരുടെ നിര്‍ദേശപ്രകാരമാണ് സേനയെ വിന്യസിപ്പിക്കുക. ഗോകുല്‍നഗര്‍, ഹരിപൂര്‍, ബോയല്‍ തുടങ്ങിയ പ്രദേശങ്ങളെ ജാഗ്രതാപട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രാചരണന്റെ ഭാഗമായി നന്ദിഗ്രാമിലെത്തിയ മമതക്കെതിരേ നേരത്തെ ആക്രമണം നടന്നിരുന്നു. അതുകൂടി കണക്കിലെത്താണ് കമ്മീഷന്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it