മധ്യപ്രദേശില്‍ യാചകന് മര്‍ദ്ദനം; നിര്‍ബന്ധപൂര്‍വം മുടിയറുത്തു; പ്രതിയെ അറസ്റ്റ് ചെയ്തു

ഖാന്‍ഡ്‌വ: മധ്യപ്രദേശില്‍ യാചകനായ സംന്യാസവേഷധാരിയെ മര്‍ദ്ദിച്ചശേഷം മുടിയറുത്തു. മധ്യപ്രദേശിലെ ഖാന്‍ഡ്‌വയിലാണ് സംഭവം. അതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
ഖല്‍വയിലെ ആദിവാസി മേഖലയായ പതജന്‍ ഗ്രാമത്തിലാണ് യാചകനെതിരേ അതിക്രമം അഴിച്ചുവിട്ടത്. ആക്രണമം നടത്തിയ പ്രവീണ്‍ ഗൗരിനെ പോലിസ് അറസ്റ്റ് ചെയ്തു. പ്രവീണ്‍ ആക്രമിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്. മുടി മുറിക്കുമ്പോള്‍ യാചകന്‍ പ്രതിഷേധിക്കുന്നതും പ്രതി ചീത്തവിളിക്കുന്നതും വീഡിയോയില്‍ കാണാം.
ഞായറാഴ്ചയാണ് സംഭവം നടന്നത്. കടകള്‍ തോറും യാചിച്ച് ജീവിതം കഴിച്ചുകൂട്ടുന്നയാള്‍ക്കാണ് ആക്രമണം നേരിട്ടത്. ഭിക്ഷാടനത്തിനിടയിലാണ് പ്രതിയുമായ എന്തോ പറഞ്ഞ് തര്‍ക്കമായത്. പ്രകോപിതനായ പ്രതി യാചകനെ വലിച്ചഴിച്ച് തൊട്ടടുത്ത സലൂണിലേക്ക് കൊണ്ടുപോയി മുടിമുറിക്കുകയായിരുന്നു.
പ്രതി ലഹരിയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
യാചകന്‍ സംഭവത്തിനുശേഷം അപ്രത്യക്ഷനായി. വീഡിയോ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. യാചകനുവേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുന്നു.
A Sadhu was assaulted in Khandwa, he was abused and his hair was chopped off. The accused Praveen Gaur has been arrested @ndtv @ndtvindia pic.twitter.com/drqGzbf4ih
— Anurag Dwary (@Anurag_Dwary) May 24, 2022
RELATED STORIES
മെസ്സിയുടെ പിറന്നാള്‍ ആഘോഷം സ്പെയിനിലെ ദ്വീപില്‍
24 Jun 2022 3:54 PM GMT35ന്റെ നിറവില്‍ ലിയോ; മിശ്ശിഹയുടെ ഏറ്റവും വലിയ റെക്കോഡുകളിലൂടെ
24 Jun 2022 3:33 PM GMTഫിഫാ റാങ്കിങ്; ഇന്ത്യയ്ക്ക് നേട്ടം; അര്‍ജന്റീന മൂന്നാം സ്ഥാനത്ത്
23 Jun 2022 4:15 PM GMTനെയ്മറിനെ വില്ക്കാന് പിഎസ്ജി തയ്യാര്‍;താല്പ്പര്യമില്ലാതെ താരം
23 Jun 2022 3:52 PM GMTമറഡോണയുടെ മരണം; എട്ട് പേരെ വിചാരണ ചെയ്യും
23 Jun 2022 6:50 AM GMTനെയ്മര്‍ സഞ്ചരിച്ച വിമാനത്തിന് തകരാറ്; അടിയന്തരമായി ഇറക്കി
23 Jun 2022 6:29 AM GMT