Latest News

ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജിന്റെ മരണം; മകന്‍ നേരിട്ടത് ക്രൂരമായ ജാതി അധിക്ഷേപമെന്ന് പിതാവ്

ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജിന്റെ മരണം; മകന്‍ നേരിട്ടത് ക്രൂരമായ ജാതി അധിക്ഷേപമെന്ന് പിതാവ്
X

കണ്ണൂര്‍ : കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിധിന്‍ രാജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും, തള്ളിയിട്ടു കൊലപ്പെടുത്തിയതാണെന്നും കുടുംബം പറയുന്നു. വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.

ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ നിധിന്‍ അധിക്ഷേപിക്കപ്പെട്ടിരുന്നുവെന്ന് പിതാവ് പറയുന്നു. മകന്‍ ക്രൂരമായി റാഗിങ് നേരിട്ടെന്നും പിതാവ് ആരോപിച്ചു. അവിടെ റാമെന്ന് പേരുള്ള ഒരു എച്ച്ഒഡി ഉണ്ട്. അദ്ദേഹവും മകനുമായി നിരന്തരം പ്രശ്നമാണ്. പഠിത്തത്തില്‍ മുന്‍പന്തിയിലായിരുന്ന അവനെ അയാള്‍ക്ക് ഇഷ്ടമല്ലായിരുന്നു. പുഴുത്ത പട്ടിയെ പോലെയാണ് നിന്നെ കാണുന്നതെന്ന് പറഞ്ഞ് പല ദിവസവും കുട്ടികളുടെ മുന്നില്‍ അപമാനിച്ചു പിതാവ് പറഞ്ഞു.വകുപ്പ് മേധാവിയും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it