Latest News

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ല: ശശി തരൂര്‍ എംപി

മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ല: ശശി തരൂര്‍ എംപി
X

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി രാജ്യസുരക്ഷയെ ബാധിക്കില്ലെന്ന് ശശി തരൂര്‍ എംപി. രാജ്യത്ത് എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. സെന്‍സര്‍ഷിപ്പ് അംഗീകരിക്കാനാവില്ലെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന വിഷയമാണെന്ന വാദത്തിനോട് യോജിക്കുന്നില്ല. ജനാധിപത്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്.

ബിബിസിക്ക് ഡോക്യുമെന്ററി അവതരിപ്പിക്കാന്‍ അവകാശമുണ്ട്. അതുപോലെ ജനങ്ങള്‍ക്ക് അത് കാണാനും കാണാതിരിക്കാനും അവകാശമുണ്ട്. സെന്‍സര്‍ഷിപ്പിനെ പിന്തുണക്കില്ലെന്നും തരൂര്‍ പറഞ്ഞു. ഗുജറാത്ത് കലാപത്തില്‍ സുപ്രിംകോടതി തീരുമാനമെടുത്തതാണ്. ഈ വിഷയത്തില്‍ ഇനി കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമില്ല. രാജ്യത്ത് ചര്‍ച്ച ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ടെന്നും തരൂര്‍ പറഞ്ഞു. അനില്‍ ആന്റണിയുടെ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it