Latest News

അഖിലേന്ത്യാ ബന്ദ് മാറ്റിവച്ചു

അഖിലേന്ത്യാ ബന്ദ് മാറ്റിവച്ചു
X

ന്യൂഡല്‍ഹി:മുസ്‌ലിംകളുടെ വഖ്ഫ് സ്വത്ത് തട്ടിയെടുക്കാനുള്ള വഖ്ഫ് ഭേദഗതിനിയമത്തിനെതിരേ നടത്തുന്ന ഭാരത് ബന്ദ് മാറ്റിവച്ചു. ഇന്ന് ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്.പുതിയ തിയ്യതി അറിയിക്കുമെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡ് വ്യക്തമാക്കി.

വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങള്‍ കണക്കിലെടുത്താണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി മൗലാന ഫസ്ലുര്‍റഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് ഭാരവാഹികളുടെ അടിയന്തര യോഗത്തിലാണ് അഖിലേന്ത്യാ ബന്ദ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it