Latest News

ബംഗളൂരുവില്‍ അഞ്ചു നില കെട്ടിടം ചെരിഞ്ഞു

പരിസരത്ത് പുതുതായി പണിയുന്ന കെട്ടിടത്തിന്റെ പില്ലര്‍ സ്ഥാപിക്കാന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന പ്രവൃത്തികളുടെ ആഘാതമാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ബംഗളൂരുവില്‍ അഞ്ചു നില കെട്ടിടം ചെരിഞ്ഞു
X

മംഗളൂരു: നോര്‍ത്ത് ബംഗളൂരു ഹെബ്ബല്‍ കെമ്പാപുര ജി രാമയ്യ ലേഔട്ടില്‍ അഞ്ചു നിലക്കെട്ടിടം ചരിഞ്ഞു. ഇന്നു രാവിലെ ഏഴരയോടെ അഞ്ചു നില പാര്‍പ്പിടം താമസക്കാരെ വിറപ്പിച്ച കുലുക്കത്തോടെ ചെരിഞ്ഞത്. ഉന്നത ഉദ്യോഗസ്ഥരായ 30 താമസക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു.

കെട്ടിടത്തില്‍ നിന്ന് ചാടിയതിനെ തുടര്‍ന്ന് ചിലര്‍ക്ക് പരുക്കേറ്റതൊഴിച്ചാല്‍ ആളപായമില്ല. പരിസരത്ത് പുതുതായി പണിയുന്ന കെട്ടിടത്തിന്റെ പില്ലര്‍ സ്ഥാപിക്കാന്‍ യന്ത്രങ്ങള്‍ ഉപയോഗിച്ച് നടക്കുന്ന പ്രവൃത്തികളുടെ ആഘാതമാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it