Latest News

'ബാംസുരി': വേറിട്ട അനുഭവമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം മെമ്പേഴ്‌സ് നൈറ്റ്

ബാംസുരി: വേറിട്ട അനുഭവമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം മെമ്പേഴ്‌സ് നൈറ്റ്
X

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ് ) 'ബാംസുരി' എന്നപേരില്‍ സഗായ കെസിഎ ഹാളില്‍ മെമ്പേഴ്‌സ് നൈറ്റ് സംഘടിപ്പിച്ചു. പ്രസിഡണ്ട് സുധീര്‍ തിരുനിലത്തിന്റെ അധ്യക്ഷതയില്‍ നടന്ന ഔദ്യോഗിക പരിപാടിയില്‍ ജനറല്‍ സെക്രട്ടറി ജയേഷ് വി കെ സ്വാഗതം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ ശശി അക്കരാല്‍, വി സി ഗോപാലന്‍, കെ ടി സലീം (രക്ഷാധികാരികള്‍) ജമാല്‍ കുറ്റിക്കാട്ടില്‍ (വൈസ് പ്രസിഡണ്ട്), ഹരീഷ് പി കെ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), രമ സന്തോഷ് (ലേഡീസ് വിംഗ് കണ്‍വീനര്‍), സുജിത്ത് സോമന്‍ (ട്രഷറര്‍) എന്നിവര്‍

സംസാരിച്ചു. വൈസ് പ്രസിഡണ്ട് ഷാജി പുതുക്കുടി നന്ദി രേഖപ്പെടുത്തി.

നൃത്തങ്ങള്‍, നാടന്‍പാട്ടുകള്‍, ഒപ്പന, കൂടാതെ മെമ്പര്‍മാരുടെയും കുടുംബത്തിന്റെയും നിരവധി കലാപരിപാടികളും അരങ്ങേറി. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ കെപിഎഫ് അംഗങ്ങള്‍ക്ക് നല്‍കുന്ന സ്‌പെഷ്യല്‍ പ്രിവിലേജ് കാര്‍ഡിന്റെ കൈമാറ്റവും ചടങ്ങിന്റെ ഭാഗമായി നടന്നു. ഷിഫ അല്‍ജസീറ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ മുനവിര്‍ ഫൈറൂസ്, എച്ച് ആര്‍ മാനേജര്‍ മുഹമ്മദ് ഷഹഫാദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വിവിധ തരത്തിലുള്ള മത്സരങ്ങള്‍, പരീക്ഷകള്‍ എന്നിവയില്‍ വിജയിച്ചവര്‍ക്കുള്ള ആദരവും നല്‍കി. ലക്കി ഡ്രോ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കും ഭക്ഷണവും ഒരുക്കിയിരുന്നു. ഈയിടെ അന്തരിച്ച പേരാമ്പ്ര പാണ്ടിക്കോട് സ്വദേശി സുബൈറിന്റെ കുടുംബത്തിനുള്ള സഹായവും പരിപാടിയില്‍ സമാഹരിച്ചു.

പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ സാഹിര്‍ പേരാമ്പ്ര, സുജീഷ് മാടായി, ബാലന്‍ കല്ലേരി, ഫാസില്‍ പി.കെ, കെപിഎഫ് എക്‌സിക്യുട്ടീവ് മെമ്പര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അനില ഷൈജേഷ് അവതാരകയായിരുന്നു.

Next Story

RELATED STORIES

Share it