Latest News

ബക്രീദ് ഇളവുകള്‍: മുതലെടുപ്പ് സമുദായത്തിന്റെ പേരില്‍ വേണ്ടെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍

ബക്രീദ് ഇളവുകള്‍: മുതലെടുപ്പ് സമുദായത്തിന്റെ പേരില്‍ വേണ്ടെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍
X

പത്തനംതിട്ട: ജുമാ നമസ്‌കാരത്തിനും വലിയ പെരുന്നാള്‍ നമസ്‌കാരത്തിനുവേണ്ടി മാത്രമാണ് സമുദായവും സംഘടനകളും ഇളവുകള്‍ ആവശ്യപ്പെട്ടതെന്നും അതിനു മാത്രമാണ് അനുമതി തന്നതെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച മറ്റ് ഇളവുകളുടെ പേരില്‍ സമുദായത്തെ പഴിചാരേണ്ടതില്ലെന്നും കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി പത്തനംതിട്ട പറഞ്ഞു.

വ്യാപാര സംഘടനകള്‍ക്ക് നല്‍കിയ ഉറപ്പിന്റെ പേരിലാകാം സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്വാപിച്ചത്. അത് ബക്രീദ് ഇളവുകള്‍ എന്നു പ്രചരിപ്പിച്ചു ചാനലുകളിലും, സംഘടനകളും സമുദായത്തിന്റെ പേരില്‍ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്. സര്‍ക്കാര്‍ തെറ്റിദ്ധാരണകള്‍ക്ക് പടര്‍ത്താതെ വിശദീകരണം നല്‍കാന്‍ തയ്യാറാവണമെന്ന് എം എച്ച് ഷാജി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it