ബാബരി മസ്ജിദ്: വിധി പറഞ്ഞ മുന്‍ ജഡ്ജിക്ക് സുരക്ഷ നീട്ടി നല്‍കണമെന്ന അപേക്ഷ സുപ്രിംകോടതി തള്ളി
BY BRJ2 Nov 2020 9:55 AM GMT

X
BRJ2 Nov 2020 9:55 AM GMT
ന്യൂഡല്‍ഹി: സുരക്ഷ നീട്ടിനല്‍കണമെന്ന ബാബരി കേസില്‍ വിധി പറഞ്ഞ പ്രത്യേക കോടതി മുന്‍ ജഡ്ജിയുടെ അപേക്ഷ സുപ്രിംകോടതി തള്ളി. ജസ്റ്റിസ് എസ് കെ യാദവിന്റെ ഇതുസംബന്ധിച്ച അപേക്ഷയാണ് സുപ്രിംകോടതി തളളിയത്. സുരക്ഷ നീട്ടിനല്‍കുന്നത് അനുചിതമാണെന്ന് ജസ്റ്റിസ് ആര് എഫ് നരിമാന് അധ്യക്ഷനായ ബെഞ്ച് ഉത്തരവില്‍ പറഞ്ഞു. ജസ്റ്റിസ് നവിന് സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
കോടതിയില്‍ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസമാണ് ജസ്റ്റിസ് എസ് കെ യാദവ്, ബിജെപി നേതാവ് എല്‍ കെ അദ്വാനി, എം എം ജോഷി, ഉമാ ഭാരതി അടക്കം 32 പേരെ കുറ്റവിമുക്തരാക്കിയത്. മസ്ജിദ് തകര്‍ത്ത കേസില്‍ കുറ്റക്കാരായി വിധിക്കാന്‍ ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു വിധിയില്‍ പറഞ്ഞത്.
Next Story
RELATED STORIES
കന്നുകാലിക്കടത്ത്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു
11 Aug 2022 10:31 AM GMTസൂപ്പർ ഹിറ്റായി തീരമൈത്രി ഭക്ഷണശാലകൾ; വിറ്റുവരവ് നാലര കോടി പിന്നിട്ടു
11 Aug 2022 8:06 AM GMTഇഡിയുടെ സമന്‍സ് നിയമ വിരുദ്ധമെന്ന് തോമസ് ഐസക്ക് ; ഹരജി വീണ്ടും...
11 Aug 2022 6:32 AM GMTഇടുക്കിയില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ആനക്കൊമ്പുമായി ഒരാള്‍...
11 Aug 2022 4:12 AM GMTമനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
11 Aug 2022 3:30 AM GMTകരുവന്നൂര്‍ ബാങ്ക് ആസ്ഥാനത്തെ ഇഡി പരിശോധന അവസാനിച്ചു
11 Aug 2022 2:36 AM GMT