Latest News

ഹിന്ദുത്വരുടെ തല്ലുകൊള്ളേണ്ടെങ്കില്‍ പ്രാര്‍ത്ഥന ഒഴിവാക്കൂ; ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി കര്‍ണാടക പോലിസ്

ഹിന്ദുത്വരുടെ തല്ലുകൊള്ളേണ്ടെങ്കില്‍ പ്രാര്‍ത്ഥന ഒഴിവാക്കൂ; ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി കര്‍ണാടക പോലിസ്
X

ബെലഗാവി: ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയില്‍ ജീവിക്കുന്ന ക്രിസ്ത്യന്‍ വിശ്വാസികള്‍ളോട് പ്രാര്‍ത്ഥന ഒഴിവാക്കാന്‍ ഉപദേശിച്ച് പോലിസിന്റെ 'സൗഹൃദ ഭീഷണി'. കര്‍ണാടകയിലെ ബെലഗാവിയിലാണ് ക്രമസമാധാനം തകര്‍ക്കുമെന്ന് പ്രഖ്യാപിച്ച ഹിന്ദുത്വര്‍ക്കെതിരേ നടപടിയെടുക്കാതെ പോലിസ് ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്ന പുരോഹിതരെ ഫോണില്‍ വിളിച്ചാണ് പോലിസ് മുന്നറിയിപ്പ് നല്‍കിയത്. സംഘര്‍ഷമുണ്ടായാല്‍ സംരക്ഷണം നല്‍കാനാവില്ലെന്നും അതുകൊണ്ട് പ്രാര്‍ത്ഥന ഒഴിവാക്കണമെന്നുമായിരുന്നു ഉപദേശം.

അതേസമയം പോലിസിസ് അതുസംബന്ധിച്ച ഒരു നിര്‍ദേശവും എഴുതി നല്‍കിയിട്ടില്ല. വാക്കാലാണ് പറഞ്ഞതെന്ന് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്ന പുരോഹിതന്‍ തോമസ് ജോണ്‍സന്‍ പറഞ്ഞു. സാമുദായിക സൗഹാര്‍ദ്ദം പരിരക്ഷിക്കാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥന ഒഴിവാക്കുകയാണ് വേണ്ടതെന്നായിരുന്നുവത്രെ പോലിസ് പറഞ്ഞത്. തിലക് വാഡി പോലിസിന്റെ അധികാരപരിധിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം പുരോഹിതനായ ചെറിയാനെ ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. സ്വന്തം കെട്ടിടത്തില്‍ മാത്രമേ പ്രാര്‍ത്ഥന നടത്താവൂ എന്നും വാടകക്കെട്ടിടങ്ങള്‍ പോരായെന്നും പോലിസ് പറഞ്ഞുവത്രെ.

വരുന്ന ഡിസംബര്‍ 13-24 തിയ്യതികളില്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ മതംമാറ്റ നിരോധന നിയമം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

നവംബര്‍ ഏഴിന് ഇരുന്നൂറോളം പേരെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ പള്ളിയില്‍ മണിക്കൂറുകളോളം പൂട്ടിയിട്ടിരുന്നു. ഒരു സ്വകാര്യ കെട്ടിടത്തില്‍ നടത്തിയ കൂട്ട ആരാധനക്കെതിരേയാണ് ഹിന്ദുത്വര്‍ രംഗത്തുവന്നത്. ആരാധനക്കെത്തിയവരില്‍ കുട്ടികളും സ്ത്രീകളുമുണ്ടായിരുന്നു. മതം മാറാനാണ് കെട്ടിടത്തില്‍ ഒത്തുകൂടിയതെന്നായിരുന്നു ഹിന്ദുത്വ പ്രചാരണം. മതംമാറ്റത്തിനുള്ള ശ്രമമുണ്ടെന്ന് തങ്ങള്‍ക്ക് വിവരം ലഭിച്ചതായി ഹിന്ദുത്വര്‍ അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it