ചെവി വേദനയുമായി എത്തിയ യുവതിയെ കടന്നുപിടിച്ചു; ഡോക്ടര്‍ക്കെതിരേ ജാമ്യമില്ലാ കേസ്
ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോ. പ്രശാന്ത് നായിക്കിനെതിരേയാണ് യുവതി പരാതി നല്‍കിയത്. ഡോക്ടര്‍ ഉപദ്രവിച്ചതോടെ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.

കണ്ണൂര്‍: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ കണ്ണൂരില്‍ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോ. പ്രശാന്ത് നായിക്കിനെതിരേയാണ് യുവതി പരാതി നല്‍കിയത്. ഡോക്ടര്‍ ഉപദ്രവിച്ചതോടെ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ഡോക്ടര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതായും അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലിസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതി ചെവി വേദനയായി ശ്രീകണ്ഠാപുരം ബസ്റ്റാന്റിന് പിറകിലെ എസ്എംസി ക്ലിനിക്കില്‍ എത്തിയത്. രാവിലെ 11ന് ക്ലിനിക്കിലെത്തിയ ഇവര്‍ക്ക് മരുന്നു നല്‍കി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. മുഴുവന്‍ രോഗികളും പോയ ശേഷം ഇവരെ വീണ്ടും പരിശോധനയ്ക്കായി വിളിക്കുകയായിരുന്നു. അറ്റന്റര്‍ ആയ സ്ത്രീ മുറിക്കുള്ളിലേക്ക് പോയപ്പോഴായിരുന്നു കടന്ന് പടിച്ചതെന്ന് യുവതി പറയുന്നു.
അതേസമയം,
യുവതിയും ഭര്‍ത്താവും ക്ലിനിക്കില്‍ ബഹളമുണ്ടാക്കിയെന്നും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിന് എസ്പിക്ക് പരാതി നല്‍കുമെന്നും ഡോക്ടര്‍ അറിയിച്ചു. പ്രശാന്ത് നായ്ക് കുറ്റം ചെയ്‌തെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനമെന്നും ഡോക്ടറുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും സിഐ പറഞ്ഞു.
13 കൊല്ലം മുമ്പ് ബംഗളൂരുവില്‍ നിന്നും കേരളത്തിലെത്തിയ പ്രശാന്ത് നായിക് പയ്യാവൂര്‍ കോഴിത്തുറ, ചുണ്ടപ്പറമ്പ്, കുറുമാത്തൂര്‍ എന്നിവിടങ്ങളിലൊക്കെ ജോലി ചെയ്തിട്ടുണ്ട്. സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നതിന് പയ്യാവൂരടക്കം കണ്ണൂരിലെ വിവിധ സ്‌റ്റേഷനുകളിലായി ഇയാള്‍ക്കെതിരേ നാല് ക്രിമിനല്‍ കേസുകള്‍ നേരത്തെ ഉണ്ടായിരുന്നു
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT