18 മാസം പ്രായമുള്ള ദലിത് കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമം; ആന്ധ്രപ്രദേശില്‍ 45കാരന് അറസ്റ്റില്‍

ഈസ്റ്റ് ഗോദാവരി: ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരിയില്‍ 18 മാസം മാത്രം പ്രായമുള്ള ദലിത് കൈക്കുഞ്ഞിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 45 വയസ്സുകാരനെ പോലിസ് അറസ്റ്റ് ചെയ്തു.
പൊളാവരം സബ് ഇന്‍സ്പെക്ടര്‍ രാമു എഎന്‍ഐയുമായി പങ്കുവച്ച വിവരം ഇങ്ങനെ: 45 വയസ്സുള്ള പരിമി വെങ്കട സുബ്ബറാവു ഈസ്റ്റ് ഗോദാവരി ജില്ലയില്‍ പൊളാവരം മണ്ഡലില്‍ ജി വെമവരം ഗ്രാമത്തിലെ താമസക്കാരനാണ്. മാര്‍ച്ച് 28ന് അയാള്‍ 18 മാസം പ്രായമുള്ള കൈക്കുഞ്ഞിനെ അടുത്തുള്ള തെങ്ങിന് തോപ്പില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. കുഞ്ഞിന്റെ മതാപിതാക്കള്‍ പോലിസില്‍ ഇതു സംബന്ധിച്ച പരാതി നല്കി.
ഐപിസി 366, 376 എബി, പോക്സൊ നിയമത്തിന്റെ സെക്ഷന്‍ 5(എം), 6, എസ് സി എസ് ടി ആക്റ്റിന്റെ 3(1)(ഡബ്യു), 3(2)(വി) എന്നീ വകുപ്പുകളും ചുമത്തി.
അറസ്റ്റ് ചെയ്ത പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കുഞ്ഞിനെ കാക്കിനഡ സര്‍ക്കാര്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി.
RELATED STORIES
പ്ലസ്ടു വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍
26 May 2022 3:51 AM GMTവാച്ചര്‍ രാജന്റെ തിരോധാനം;തിരച്ചിലിനായി തണ്ടര്‍ ബോള്‍ട്ടിന്റെ...
21 May 2022 5:01 AM GMTവിതരണത്തില്‍ പാളിച്ച;പാലക്കാട് റേഷന്‍ കടകളില്‍ അരി വിതരണം തടസപ്പെട്ടു
18 May 2022 4:36 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും...
16 May 2022 7:12 AM GMTമലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് തടവുകാരന് ചാടിപ്പോയി
13 May 2022 6:49 AM GMTപോലിസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമം: യുവാവിന് 10 വർഷം കഠിനതടവും ശിക്ഷയും
12 May 2022 10:12 AM GMT