ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി എസ്ടിയു പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം; രണ്ടുപേര്‍ കസ്റ്റഡിയില്‍
കാസര്‍കോട്: ബുള്ളറ്റില്‍ സഞ്ചരിക്കുകയായിരുന്ന എസ്ടിയു പ്രവര്‍ത്തകനെ പിന്തുടര്‍ന്നെത്തിയ രണ്ടുപേര്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ രണ്ടുപേരെ കാസര്‍കോട് പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. എസ്ടിയു പ്രവര്‍ത്തകനും നഗരത്തിലെ ചുമട്ട് തൊഴിലാളിയുമായ പാറക്കട്ടയിലെ സിദ്ദീഖി (26)നാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 12.30 ഓടെ കാസര്‍കോട് എംജി റോഡിലാണ് സംഭവം.
കാസര്‍കോട് മാര്‍ക്കറ്റ് റോഡില്‍ ലോഡ് ഇറക്കാന്‍ പോവുന്നതിനിടെയാണ് സിദ്ദീഖിന് നേരേ ആക്രമണമുണ്ടായത്. പാറക്കട്ടയില്‍ നിന്ന് നഗരത്തിലേക്ക് വരുന്നതിനിടെ കറന്തക്കാട് ഭാഗത്ത് കാര്‍ ഡിവൈഡറിലിടിച്ച നിലയില്‍ കണ്ടതിനെ തുടര്‍ന്ന് സിദ്ദീഖ് അടുത്തെത്തി. അതിനിടെ എന്തിനാണ് നോക്കുന്നതെന്ന് പറഞ്ഞ് കാറിലുണ്ടായിരുന്നവര്‍ സിദ്ദീഖുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവത്രെ. പിന്നീട് നഗരത്തിലേക്ക് പോവുന്നതിനിടെയാണ് കാര്‍ പിന്തുടര്‍ന്ന് എത്തിയവര്‍ സിദ്ദീഖിന്റെ ബുള്ളറ്റ് ബൈക്കിലിടിച്ചത്. സംഘത്തിലെ രണ്ടുപേരെ പിന്നീട് പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെയും അക്രമകേസുകളില്‍ പ്രതികളായവരാണ് കസ്റ്റഡിയിലുള്ളതെന്ന് സൂചന.
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT