ബസ് ജീവനക്കാരെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍
പൊതുവാച്ചേരി പട്ടറേത്ത് ഹൗസില്‍ അബ്ദുല്‍ മുനീറി (25)നെയാണ് ശനിയാഴ്ച്ച ഉച്ചയോടെ പുല്ലൂപ്പിക്കടവിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്.
BY SRF17 July 2021 5:39 PM GMT

X
SRF17 July 2021 5:39 PM GMT
കണ്ണാടിപ്പറമ്പ്: കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്സിലെ ജീവനക്കാരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പുല്ലുപ്പിക്കടവില്‍ നിന്ന് പോലിസ് പിടികൂടി. പൊതുവാച്ചേരി പട്ടറേത്ത് ഹൗസില്‍ അബ്ദുല്‍ മുനീറി (25)നെയാണ് ശനിയാഴ്ച്ച ഉച്ചയോടെ പുല്ലൂപ്പിക്കടവിലെ വാടക വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്.
ബസ് ജീവനക്കാരായ അണ്ടല്ലൂരിലെ അജേഷ്, തലശ്ശേരിയിലെ സാജിര്‍ എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. ഇക്കഴിഞ്ഞ 12ന് ബസ് സര്‍വീസ് കഴിഞ്ഞ് കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനു സമീപത്തെ ജെ ജെ ഫ്യൂവല്‍സില്‍ നിന്ന് രാത്രി ഇന്ധനം നിറയ്ക്കുന്നതിനിടെയാണ് ആക്രമണം. അന്നേ ദിവസം ഉച്ചയ്ക്ക് പഴയ ബസ് സ്റ്റാന്റില്‍ വച്ച് കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ പ്രതികള്‍ രാത്രി ആയുധങ്ങളുമായെത്തി ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. മുനീറിനെതിരേ മോഷണം, വാഹനമോഷണക്കേസുകളുമുണ്ട്. കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരി, എസ്‌ഐ ഹാരിസ്, എഎസ്‌ഐ അനീഷ്, സജിത്ത് എന്നിവരാണ് പോലിസ് സംഘത്തിലുണ്ടായിരുന്നത്.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMT