- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയക്കരയില്‍ കണ്ടെത്തിയ ജലാസ്റ്റിന്‍ സ്റ്റിക്കുകളുടെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാന്‍ ശ്രമം; ബിജെപി ജില്ലാ സെക്രട്ടറിക്കെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി

കോന്നി: വയക്കരയില്‍ ഉപേക്ഷിച്ച നിലയില്‍ ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ കണ്ടെത്തിയ സംഭവത്തില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്ന ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി വിഷ്ണു മോഹനെതിരെ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കോന്നി പോലിസില്‍ പരാതി നല്‍കി. പോപുലര്‍ ഫ്രണ്ടിനെതിരെ വ്യാജആരോപണങ്ങള്‍ ഉന്നയിക്കുകയും സംഘടനയെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താനുമാണ് ബിജെപി ശ്രമിക്കുന്നത്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നും കോന്നി ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഷാ നല്‍കിയ പരാതിയില്‍ പറയുന്നു.
അന്വേഷണം പുരോഗമിക്കുന്ന വയക്കര സംഭവത്തെ തെറ്റിദ്ധരിപ്പിച്ച് വ്യാജവാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ ചാനലായ എന്‍ബി ടിവിക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്. ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായ കള്ളപ്പണ ഇടപാടില്‍ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനായി സംസ്ഥാന വ്യാപകമായി സംഘപരിവാരം നടത്തിയിടുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ നുണപ്രചരണങ്ങള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇത്തരം വീഡിയോകളിലൂടെ സംഘടനയെ സമൂഹമധ്യത്തില്‍ മോശമാക്കുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നാട്ടില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനും ബോധപൂര്‍വമായ ശ്രമമാണ് ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. നുണപ്രചരണങ്ങളിലൂടെ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന വിഷ്ണുമോഹനെതിരേയും എന്‍ബി ടിവി പോലെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















