Latest News

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമം
X

(ഫയല്‍ ചിത്രം)

കോഴിക്കോട്: കൊവിഡ് കാലത്ത് ജോലി ചെയ്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാനെത്തിയവര്‍ ആരോഗ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മന്ത്രി കെ കെ ശൈലജയ്ക്കു നിവേദനം നല്‍കാനെത്തിയ തൊഴിലാളികളാണ് മന്ത്രിയെ തടയാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലാണ് സംഭവം. മന്ത്രിക്ക് നേരിട്ട് പരാതി നല്‍കാന്‍ തൊഴിലാളികള്‍ മണിക്കൂറുകളോളം കാത്തിരുന്നെങ്കിലും പോലിസ് അനുവദിച്ചില്ല. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ രണ്ട് വഴികളിലൂടെ മന്ത്രിയെ കടത്തിവിടാന്‍ ശ്രമിച്ചെങ്കിലും തൊഴിലാളികള്‍ തടയുകയായിരുന്നു. ഇതിനിടെയുണ്ടായ ഉന്തുംതള്ളിലും ബിജു എന്ന താല്‍ക്കാലിക ജീവനക്കാരന്‍ കുഴഞ്ഞുവീണു. ഇദ്ദേഹത്തെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡ് കാലത്ത് ജോലി ചെയ്ത 30 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരേ 102 ദിവസമായി തൊഴിലാളികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസമരത്തിലാണ്. മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് മന്ത്രിയെത്തിയത്.

Attempt to block Health Minister at Kozhikode Medical College

Next Story

RELATED STORIES

Share it