Latest News

മമതാ ബാനര്‍ജിക്കെതിരേ ആക്രമണം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ തൃണമൂല്‍ നേതാവ് പാര്‍ത്ഥാ ചാറ്റര്‍ജി

മമതാ ബാനര്‍ജിക്കെതിരേ ആക്രമണം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ തൃണമൂല്‍ നേതാവ് പാര്‍ത്ഥാ ചാറ്റര്‍ജി
X

കൊല്‍ക്കത്ത: കടമയും ഉത്തരവാദിത്തവും നിര്‍വഹിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്ന് തൃണമൂല്‍ നേതാവ് പാര്‍ത്ഥാ ചാറ്റര്‍ജി. മമതാ ബാനര്‍ജിക്കെതിരേ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ശരിയാ നടപടികള്‍ കൈക്കൊള്ളണമെന്നും പാര്‍ത്ഥാ ചാറ്റര്‍ജി ആവശ്യപ്പെട്ടു.

''മമതാ ബാനര്‍ജിക്കെതിരേ നടന്ന ആക്രമണങ്ങളെ തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ശക്തമായി അപലിപിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ ചുമതലയിലായതിനാല്‍ ഇത്തരം അക്രമസംഭവങ്ങള്‍ ഉണ്ടാവാതെ നോക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. മമതയെ ആക്രമിച്ചവരെ കണ്ടെത്തി ആവശ്യമായ അന്വേഷണം നടത്തണം''- ചാറ്റര്‍ജി പറഞ്ഞു.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടയിലാണ് ഏതാനും പേര്‍ ചേര്‍ന്ന് മമതയെ കാറിനടുത്തേക്ക് തള്ളിയിട്ടത്. ആക്രമണത്തില്‍ മമതയുടെ കാലിന് പരിക്കേറ്റു.

ബംഗാള്‍ ഭരണകൂടത്തെ കേന്ദ്ര ഭരണകൂടത്തിന്റെ കീഴിലൊതുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലിനെയും ഇപ്പോള്‍ ഡയറക്ടര്‍ ജനറലിനെയും മാറ്റിയത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

Next Story

RELATED STORIES

Share it