Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരേ ആക്രമണം; മമതാ ബാനര്‍ജി ആശുപത്രി വിട്ടു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരേ ആക്രമണം; മമതാ ബാനര്‍ജി ആശുപത്രി വിട്ടു
X

കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനടിയില്‍ ആക്രമണം നേരിട്ട മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രിവിട്ടു. മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുളള അഭ്യര്‍ത്ഥന മാനിച്ചാണ് ആശുപത്രി വിടാന്‍ അനുമതി നല്‍കിയതെന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍പറഞ്ഞു. ഏഴ് ദിവസത്തിനു ശേഷം മമത വീണ്ടും ആശുപത്രിയില്‍ പരിശോധനയ്ക്ക് ഹാജരാകണം.

മതയുടെ ഇടത് കാല്‍പ്പാദത്തില്‍ മുറിവുകളും വലത് തോളിലും കയ്യിലും കഴുത്തിലും പരിക്കുകളുണ്ട്. മമതയ്‌ക്കെതിരേ ആക്രമണമുണ്ടായെന്ന് ആരോപിച്ച്് പ്രവര്‍ത്തകര്‍ റോഡുകള്‍ അടയക്കുകയും ടയറുകള്‍ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ബുധനാഴ്ച വൈകീട്ട് നാമനിര്‍ദേശപത്രിക നല്‍കുന്നതിനുവേണ്ടിയാണ് മമത നന്ദിഗ്രാമിലെത്തിയത്. അവിടെ വച്ച് വൈകീട്ട് ഏതാനും പേര്‍ തന്നെ ആക്രമിച്ചുവെന്നും അതില്‍ തനിക്ക് പരിക്കേറ്റെന്നുമാണ് മമത പറയുന്നത്. ആക്രമണത്തെക്കുറിച്ച് പോലിസ് അന്വേഷണം നടത്തുന്നുണ്ട്. മമതയ്ക്ക് പ്രചരണസ്ഥലത്തുവച്ച് അപകമുണ്ടായെന്നും പരിക്കുകള്‍ അതിന്റെ ഭാഗമാണെന്നുമാണ് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മമതയെ വകവരുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആക്രമണമെന്നാണ് തൃണമൂല്‍ പറയുന്നത്. ആക്രമണത്തിനെതിരേ തൃണമൂര്‍ എംപിമാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.

നന്ദിഗ്രാമില്‍ നിന്ന് ജനവിധി തേടുന്ന മമത പ്രചാരണത്തിന്റെ ഭാഗമായാണ് പ്രദേശത്തെത്തിയത്. ബിജെപിയുടെ സുവീന്ദര്‍ അധികാരിയാണ് മമതയുടെ ഒരു എതിരാളി.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടയിലാണ് ഏതാനും പേര്‍ ചേര്‍ന്ന് മമതയെ കാറിനടുത്തേക്ക് തള്ളിയിട്ടത്. ആക്രമണത്തില്‍ മമതയുടെ കാലിന് പരിക്കേറ്റു.

Next Story

RELATED STORIES

Share it