നൈജീരിയയില്‍ മുസ്ലിം പളളിയില്‍ ആക്രമണം: 5 മരണം, 18 പേരെ തട്ടിക്കൊണ്ടുപോയി
BY BRJ23 Nov 2020 2:54 AM GMT

X
BRJ23 Nov 2020 2:54 AM GMT
അബുജ: വടക്കന്‍ നൈജീരിയയിലെ സംഫാറയില്‍ മുസ് ലിം പള്ളിയില്‍ സായുധരുടെ ആക്രമണം. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ 5 പേര് മരിച്ചു. 18 പേരെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി.
സായുധര്‍ തട്ടിക്കൊണ്ടുപോയവരില്‍ പള്ളിയിലെ ഇമാമും ഉള്‍പ്പെടുന്നു. സായുധര്‍ പള്ളിയിലേക്ക് കടന്ന് തുരുതുരാ വെടിവയ്ക്കുകയായിരുന്നുവെന്ന് സിന്‍ഹുവാ റിപോര്‍ട്ട് ചെയ്തു.
രണ്ട് പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
അക്രമികള്‍ മോട്ടോര്‍ ബൈക്കുകളിലാണ് വന്നത്. വിശ്വാസികളാണെന്ന മട്ടില്‍ പള്ളിക്കുള്ളിലേക്ക് കടന്ന അവര്‍ അതിനുശേഷം തോക്ക് പുറത്തെടുത്ത് വെടി വയ്ക്കുകയായിരുന്നു.
Next Story
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT