കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു
BY NSH20 Nov 2022 3:40 PM GMT

X
NSH20 Nov 2022 3:40 PM GMT
കണ്ണൂര്‍: ന്യൂമാഹിക്കടുത്ത് ഇടയില്‍ പീടികയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു. വടക്കുമ്പാട് ന്യൂമാഹി സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ യശ്വന്തിനെ കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
പ്രദേശത്തെ സിസിടിവി, മൊബൈല്‍ ടവര്‍ എന്നിവ കേന്ദ്രീകരിച്ചാണ് പോലിസ് അന്വേഷണം. യശ്വന്തിന് ശത്രുക്കള്‍ ആരെങ്കിലുമുണ്ടോയെന്നും പരിശോധിച്ചുവരുന്നു. സംഭവസ്ഥലത്ത് കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയോടെ കൂടുതല്‍ പോലിസ് സേനയെ സ്ഥലത്ത് വിന്യസിക്കും. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് ക്യാംപ് ചെയ്യുകയാണ്.
Next Story
RELATED STORIES
ഗവേഷണ വിവാദം; ചിന്തയുടെ പ്രബന്ധം കേരള സര്‍വകലാശാല വിദഗ്ധസമിതി...
31 Jan 2023 5:29 AM GMTവൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി നിര്യാതനായി
31 Jan 2023 4:53 AM GMTമികച്ച ചിത്രകാരനുള്ള മലയാള പുരസ്കാരം ശ്രീകുമാര്‍ മാവൂരിന്
31 Jan 2023 3:55 AM GMTതൃശൂര്‍ വെടിക്കെട്ടപകടം; പരിക്കേറ്റയാള്‍ മരിച്ചു
31 Jan 2023 3:09 AM GMTപാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം
31 Jan 2023 3:00 AM GMTദക്ഷിണാഫ്രിക്കയില്‍ പിറന്നാള്‍ പാര്‍ട്ടിക്കിടെ വെടിവയ്പ്പ്; എട്ടുപേര്‍ ...
31 Jan 2023 2:32 AM GMT