Latest News

കായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില്‍ വ്യായാമം: ഐഎഎസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും സ്ഥലംമാറ്റി

കായികതാരങ്ങളെ പുറത്താക്കി സ്റ്റേഡിയത്തില്‍ വ്യായാമം: ഐഎഎസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും സ്ഥലംമാറ്റി
X

ന്യൂഡല്‍ഹി: കായികതരങ്ങളെ പുറത്താക്കി സ്റ്റേഡിയം കയ്യേറി വ്യായാമം പതിവാക്കിയ ഐഎഎസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥലം മാറ്റി. ഭര്‍ത്താവിനെ ലഡാക്കിലേക്കും ഭാര്യയെ അരുണാചലിലേക്കുമാണ് സ്ഥലം മാറ്റിയത്.

ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍നിന്ന് കായികതാരങ്ങളെ വൈകീട്ട് ഏഴുമണിക്ക് പുറത്താക്കിയാണ് ഇരുവരും വ്യായാമം ചെയ്തിരുന്നത്. ഇവര്‍ക്കുപുറമെ ഇവരുടെ പട്ടിയും ഇതേ സമയം വ്യായാമത്തില്‍ ഏര്‍പ്പെട്ടു.

ഇതിനെതിരേ ഇന്ത്യന്‍ എക്‌സ്പത്രം ചെയ്ത വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ സ്റ്റേഡിയങ്ങള്‍ പത്ത് മണിവരെ കായകതാരങ്ങള്‍ക്കുവേണ്ടി തുറന്നുവയ്ക്കാന്‍ ഇന്നലെ ഉത്തരവ് നല്‍കി.

ആഭ്യന്തര മന്ത്രാലയമാണ് 1994 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഖിര്‍വാറിനെ ലഡാക്കിലേക്ക് സ്ഥലംമാറ്റിയത്. അദ്ദേഹത്തിന്റെ ഭാര്യയെ അരുണാചലിലേക്കും സ്ഥലംമാറ്റി.

സഞ്ജീവ് ഡല്‍ഹി സര്‍ക്കാരില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.

സ്റ്റേഡിയം കയ്യേറിയത് വാര്‍ത്തയായതിനെച്ചൊല്ലി ആഭ്യന്തര മന്ത്രാലയം ഡല്‍ഹി ചീഫ് സെക്രട്ടറിയില്‍നിന്ന് റിപോര്‍ട്ട് തേടിയിരുന്നു.

ഇന്നലെ വൈകീട്ട് റിപോര്‍ട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. തുടര്‍ന്നാണ് നടപടി.

Next Story

RELATED STORIES

Share it