കാര്‍ബോ കപ്പ്; വില്ലയ്‌ക്കെതിരേ ലിവര്‍പൂള്‍ രണ്ടാം ടീമിന് തോല്‍വി
ഇന്ന് ക്ലബ്ബ് വേള്‍ഡ് കപ്പില്‍ കളിക്കേണ്ടതിനാല്‍ രണ്ടാം നിരയെയാണ് ലിവര്‍പൂള്‍ വില്ലയ്‌ക്കെതിരേ ഇറക്കിയത്. ഇത് ടീമിന് കനത്ത തിരിച്ചടിയായി.

വില്ലാ പാര്‍ക്ക്: ഇംഗ്ലിഷ് ലീഗ് കപ്പില്‍ ആസ്റ്റണ്‍ വില്ലയ്‌ക്കെതിരേ ലിവര്‍പൂളിന് വമ്പന്‍ തോല്‍വി. ക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരില്ലാത്ത അഞ്ച് ഗോളിനാണ് ചെമ്പടയുടെ യൂത്ത് ടീമിന്റെ തോല്‍വി. ഇന്ന് ക്ലബ്ബ് വേള്‍ഡ് കപ്പില്‍ കളിക്കേണ്ടതിനാല്‍ രണ്ടാം നിരയെയാണ് ലിവര്‍പൂള്‍ വില്ലയ്‌ക്കെതിരേ ഇറക്കിയത്. ഇത് ടീമിന് കനത്ത തിരിച്ചടിയായി. ഒരു തരത്തിലും മുന്നിലെത്താന്‍ ലിവര്‍പൂളിനായില്ല. ആദ്യപകുതിയില്‍ തന്നെ വില്ല നാല് ഗോളിന്റെ ലീഡെടുത്തിരുന്നു.
കഴിഞ്ഞ സെപ്തംബറില്‍ നപ്പോളിയോടേറ്റ തോല്‍വിക്ക് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ പരാജയപ്പെടുന്നത്. തുടര്‍ച്ചയായ ലിവര്‍പൂളിന്റെ 20 മല്‍സരങ്ങളിലെ വിജയ റെക്കോഡാണ് ഇന്ന് വില്ല തകര്‍ത്തത്. 2017ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് തോറ്റതിന് ശേഷമുള്ള ഏറ്റവും വലിയ നാണംക്കെട്ട തോല്‍വിക്കും ലിവര്‍പൂള്‍ സാക്ഷിയായി. ഇന്ന് ക്ലബ്ബ് വേള്‍ഡ് കപ്പില്‍ മല്‍സരിക്കേണ്ടതിനാല്‍ കാര്‍ബോ കപ്പിന്റെ തിയ്യതി മാറ്റാന്‍ ലിവര്‍പൂള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലിവര്‍പൂളിന്റെ ആവശ്യം അധികൃതര്‍ തള്ളിക്കളയുകയായിരുന്നു.
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT