പോലിസിനെ ആക്രമിച്ചെന്ന്; തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം ആക്രമണത്തിനെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിനിടെ പോലിസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായിരുന്നു.
സമരത്തിനിടെ പോലിസുദ്യോഗസ്ഥരെ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുന്നത്. അതേസമയം, കെപിസിസി ഓഫിസ് ആക്രമണത്തില്‍ ഇതുവരെ പോലിസ് കേസെടുത്തിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മ്യൂസിയം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും മൊഴിയെടുത്തിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. മൊഴി വാങ്ങിയ ശേഷം ഇന്ന് കേസെടുക്കുമെന്ന് പോലിസ് വ്യക്തമാക്കുന്നു. വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരേ പ്രതിഷേധമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും വ്യാപകസംഘര്‍ഷമാണ് അരങ്ങേറുന്നത്.
RELATED STORIES
പാലക്കാട് റെയില്‍വേസ്റ്റേഷനില്‍ മയക്കുമരുന്നുവേട്ട
11 Aug 2022 11:29 AM GMTകുട്ടികളെ കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ: സര്‍ക്കാര്‍ അടിയന്തിരമായി...
11 Aug 2022 11:23 AM GMT'കേസ് കൊണ്ട് കൂടുതല്‍ സിനിമകള്‍ കിട്ടി'; നടിയെ ആക്രമിച്ച കേസില്‍...
11 Aug 2022 11:05 AM GMTറോഹിന്‍ഗ്യന്‍ വംശഹത്യ: മുസ്ലിം വീടുകളും പള്ളികളും തകര്‍ക്കാന്‍...
11 Aug 2022 10:46 AM GMTകന്നുകാലിക്കടത്ത്: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ സിബിഐ അറസ്റ്റ് ചെയ്തു
11 Aug 2022 10:31 AM GMTതൃശൂരില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി ...
11 Aug 2022 10:07 AM GMT