Latest News

പൗരത്വ ഭേദഗതിക്കെതിരേ പ്രതിഷേധം രൂക്ഷം; അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും

ബിജെപി എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തില്‍ വച്ചാണ് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണാനുള്ള തീരുമാനം എടുത്തത്.

പൗരത്വ ഭേദഗതിക്കെതിരേ പ്രതിഷേധം രൂക്ഷം; അസം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണും
X

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിക്കെതിരേ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തില്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണും. പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭങ്ങളെ കുറിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം നരേന്ദ്ര മോദിയും അമിത് ഷായുമായും സംസാരിക്കുക.

ബിജെപി എംഎല്‍എമാരുടെയും എംപിമാരുടെയും യോഗത്തില്‍ വച്ചാണ് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കാണാനുള്ള തീരുമാനം എടുത്തത്. അസമിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് ഇരുവരെയും ബോധ്യപ്പെടുത്തുമെന്ന് അസമിലെ പാര്‍ലമെന്ററി കാര്യ മന്ത്രി ചന്ദ്ര മോഹന്‍ പട്ടൊവരി പറഞ്ഞു. അക്രമങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ അദ്ദേഹം സംസ്ഥാനത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

പൗരത്വ ഭേദഗതി ബില്ല് പാസ്സായ ശേഷം ഏറ്റവും അധികം പ്രക്ഷോഭം നടന്ന പ്രദേശമാണ് അസം. പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്.

Next Story

RELATED STORIES

Share it