Latest News

ആശമാരുടെ രാപ്പകല്‍ സമരം അവസാനിച്ചു; ജില്ലാതല സമരം തുടരും

ആശമാരുടെ രാപ്പകല്‍ സമരം അവസാനിച്ചു; ജില്ലാതല സമരം തുടരും
X

തിരുവനന്തപുരം: ആശമാരുടെ രാപ്പകല്‍ സമരം അവസാനിച്ചു. എന്നാല്‍ നിലവില്‍ ജില്ലാതല സമരം തുടരാനാണ് തീരുമാനം. ഇതുവരെ നടത്തിയ സമരം വിജയമാണെന്നും ആശമാര്‍ പറഞ്ഞു. 1000 രൂപയുടെ വര്‍ധനവ് ഉണ്ടായി എന്നത് വിജയമാണെങ്കിലും ഈ തുക തുച്ഛമാണെന്നും അവര്‍ പറയുന്നു.

ഓണറേറിയം 21,000 രൂപയാക്കുക എന്നാവശ്യപ്പെട്ടിടത്തു നിന്നാണ് 1,000 രൂപയുടെ വര്‍ധനവ് ആശമാര്‍ക്ക് ഉണ്ടായിരിക്കുന്നത്. പ്രതിദിനം 33 രൂപയുടെ വര്‍ധന മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇത് മിനിമം കൂലിയെന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും ആശമാര്‍ പറയുന്നു.

ജനപ്രിയ ബജറ്റുകളെ തോല്‍പ്പിക്കുന്ന നിലയിലുള്ള ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചതെന്ന് ആശമാര്‍ പറയുന്നു. വിരമിക്കല്‍ അനുകൂലമായി അഞ്ചുലക്ഷം രൂപ നല്‍കുക, പെന്‍ഷന്‍ നല്‍കുക എന്നിവയായിരുന്നു സമരക്കാരുടെ ആവശ്യം ഇത് സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് സമരം തുടരാനുള്ള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്റെ നിലവിലെ തീരുമാനം.

Next Story

RELATED STORIES

Share it