Latest News

പ്രതിമാസ വേതനം 15,000 രൂപയാക്കണം; ബംഗാളില്‍ തെരുവിലിറങ്ങി ആശാവര്‍ക്കര്‍മാര്‍

ഇടക്കാല ബജറ്റില്‍ അര്‍ഹിക്കുന്ന ഓണറേറിയം വര്‍ധനയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആശാവര്‍ക്കര്‍മാരുടെ പ്രതിഷേധം

പ്രതിമാസ വേതനം 15,000 രൂപയാക്കണം; ബംഗാളില്‍ തെരുവിലിറങ്ങി ആശാവര്‍ക്കര്‍മാര്‍
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അര്‍ഹിക്കുന്ന ഓണറേറിയം ലഭിച്ചില്ലെന്ന ആരോപണവുമായി ആശാവര്‍ക്കര്‍മാരുടെ പ്രതിഷേധം. പശ്ചിമ ബംഗാള്‍ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച ഓണറേറിയത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രതിഷേധം. ഇടക്കാല ബജറ്റില്‍ 1,000 രൂപയാണ് സര്‍ക്കാര്‍ ഓണറേറിയം വര്‍ദ്ധിപ്പിച്ചത്. ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് ആശാവര്‍ക്കര്‍മാര്‍, പ്രതിമാസം കുറഞ്ഞത് 15,000 രൂപയെങ്കിലും ഓണറേറിയം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. ബംഗാളിലെ ആരോഗ്യ വകുപ്പ് ആസ്ഥാനമായ സ്വാതിഭവന് മുന്‍പിലാണ് സമരം നടത്തിയത്.

തങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന വേതനം തീരെ അപര്യാപ്തമാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച 1,000 രൂപ വര്‍ധനവില്‍ തൃപ്തരല്ലെന്നും കുറഞ്ഞത് പ്രതിമാസം 15,000 രൂപ വേതനമായി ലഭിക്കണമെന്നും ആശാവര്‍ക്കര്‍മാര്‍ പറയുന്നു. തങ്ങള്‍ അനുഭവിക്കുന്ന പ്രയാസം ആരോഗ്യ സെക്രട്ടറിയെ കണ്ട് അറിയിക്കുമെന്നും ആശാ വളണ്ടിയര്‍മാര്‍ വ്യക്തമാക്കി. ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം പ്രതിമാസം 6,250 രൂപയായി ഉയര്‍ത്തിക്കൊണ്ടാണ് ഇന്നലെ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്.

Next Story

RELATED STORIES

Share it