- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കടവത്തൂരില്‍ പിഞ്ചുബാലികയെ പീഡിപ്പിച്ച ആര്‍എസ്എസ് - ബിജെപി നേതാവും അധ്യാപകനുമായ പത്മരാജനെ അറസ്റ്റ് ചെയ്യുക: നാഷണല്‍ വിമന്‍സ് ഫ്രണ്ട്

കണ്ണൂര്‍: കടവത്തൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ച ബിജെപി തൃപങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കുറങ്ങാട് പപ്പന്‍ എന്ന പത്മരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അവസരം നല്‍കരുതെന്നും നാഷണല്‍ വിമന്‍സ് ഫ്രണ്ട് (എന്‍ഡബ്ല്യൂഎഫ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന് മുമ്പും രണ്ട് മൂന്ന് തവണ ഇയാളുടെ പേരില്‍ പീഡന പരാതി വന്നിട്ടുണ്ടെങ്കിലും അതെല്ലാം രാഷ്ട്രീയപിന്തുണയോടെ ഇല്ലാതാക്കുകയായിരുന്നു. ഭയപ്പെടുത്തി പിന്‍വലിപ്പിച്ചു എന്നു വേണം പറയാന്‍. കുട്ടികള്‍ക്ക് വഴികാട്ടിയാവേണ്ട അധ്യാപകന്‍ തന്നെ പിഞ്ചുബാലികയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചു നടത്തിയ ഇത്തരം കാമവെറി കണ്ടില്ലെന്ന് നടിക്കരുത്. സാംസ്‌കാരികമായി ഉയര്‍ന്നു നില്‍ക്കുന്ന നമ്മുടെ നാട്ടില്‍ നിന്നും ഇത്രയും ദാരുണമായ സംഭവം നടന്നത് ഉള്‍ക്കൊള്ളുവാന്‍ പ്രയാസമുണ്ട്.
സാധാരണ ഇത്തരം കേസുകളില്‍ പ്രതികള്‍ക്ക് കഠിനമായ ശിക്ഷകള്‍ ലഭിക്കാത്തതും സ്വാധീനം ഉപയോഗിച്ചു കേസില്‍ നിന്നും രക്ഷപ്പെടുന്നതും കാരണമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. പ്രതികളുടെ രാഷ്ട്രീയ ബന്ധം നോക്കാതെ ഇത്തരം കാമഭ്രാന്തനും മതവര്‍ഗീയതയും ഉള്ളില്‍ ഉള്ള മനുഷ്യമൃഗത്തിനെതിരെ ഈ സാക്ഷര കേരളം ഒന്നിച്ചു നില്‍ക്കണമെന്നും തക്കതായ ശിക്ഷ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ് വി ഷമീന, ജില്ലാ സെക്രട്ടറി സലീല ബഷീര്‍, സജിത ഇഖ്ബാല്‍, ജാസ്മിന്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















