Latest News

എ ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗം നിര്യാതയായി

വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം

എ ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗം നിര്യാതയായി
X

ചെന്നൈ: ഇതിഹാസ സംഗീതജ്ഞന്‍ എ ആര്‍ റഹ്മാന്റെ മാതാവ് കരീമാ ബീഗം (75)നിര്യാതയായി. വാര്‍ധക്യ സഹജമായ അസുഖങ്ങളെതുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മാതാവിന്റെ ചിത്രം റഹ്മാന്‍ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ ആര്‍ കെ ശേഖറിന്റെ പത്‌നിയാണ് കരീമ.

മാതാവുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയാണ് റഹ്മാന്‍. താന്‍ സംഗീതം തൊഴിലാക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞ വ്യക്തി ഉമ്മയാണെന്ന് അഭിമുഖങ്ങളില്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. മാതാവിനെ ഏറെ ബഹുമാനിക്കുന്നെന്നും റഹ്മാന്‍ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. കരീമയ്ക്ക് റഹ്മാനെ കൂടാതെ മൂന്നു മക്കളുണ്ട്. ഗായിക എ ആര്‍ റെയ്ഹാന, ഫാത്തിമ, ഇശ്‌റത് എന്നിവരാണ് മറ്റു മക്കള്‍.

Next Story

RELATED STORIES

Share it