Latest News

ഷോപിയാനില്‍ സായുധാക്രമണം; സഹോദരന്മാരില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു

ഷോപിയാനില്‍  സായുധാക്രമണം; സഹോദരന്മാരില്‍ ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു
X

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ ആപ്പില്‍ തോട്ടത്തില്‍ സായുധാക്രമണം. രണ്ട് സഹോദരന്മാര്‍ക്കുനേരെയാണ് സായുധര്‍ വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ഒരാള്‍ മരിച്ചു. രണ്ടാമത്തെയാള്‍ക്ക് പരിക്കേറ്റു.

'ഷോപിയാനിലെ ചോതിപോര പ്രദേശത്തെ ആപ്പിള്‍ തോട്ടത്തില്‍ സായുധര്‍ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. പോലിസ് പ്രദേശം വളഞ്ഞിരിക്കുന്നു'- കശ്മീര്‍ പോലിസ് അറിയിച്ചു.

കശ്മീരി പണ്ഡിറ്റ് കുടുംബത്തില്‍പ്പെട്ട സുനില്‍കുമാര്‍ എന്നയാളാണ് മരിച്ചത്. സഹോദരന്‍ പിന്‍ഡു കുമാറിനാണ് പരിക്കേറ്റത്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തെത്തിയിട്ടില്ല.

Next Story

RELATED STORIES

Share it