Latest News

മറഡോണക്ക് അര്‍ജന്റീന കണ്ണീരോടെ വിടനല്‍കി : മാതാപിതാക്കള്‍ക്കടുത്ത് അന്ത്യനിദ്ര

മറഡോണയുടെ മൃതദേഹം വഹിച്ചുള്ള വാഹനം കടന്നുപോകുന്ന വഴിയിലെല്ലാം പാതക്കിരുവശവും ആയിരങ്ങള്‍ അന്തിമാഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നു. പത്താം നമ്പര്‍ ജഴ്‌സി അണിഞ്ഞും മറഡോണയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചും കാത്തുനിന്നവരില്‍ സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരുമെല്ലാം ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

മറഡോണക്ക് അര്‍ജന്റീന കണ്ണീരോടെ വിടനല്‍കി : മാതാപിതാക്കള്‍ക്കടുത്ത് അന്ത്യനിദ്ര
X

ബ്യൂണസ് അയേഴ്‌സ്: ലോകഫുട്‌ബോളിലെ പത്താം നമ്പര്‍ ജഴ്‌സി ഇനിയില്ല. ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ട ഡീഗോക്ക് ഇനി ബ്യൂണസ് അയേഴ്‌സിന്റെ പ്രാന്തപ്രദേശത്തുള്ള ബെല്ല വിസ്ത സെമിത്തേരിയില്‍ അന്ത്യവിശ്രമം. അവിടെ മാതാപിതാക്കളുടെ കല്ലറക്കടുത്ത് മറഡോണയുടെ മൃതദേഹം സംസ്‌ക്കരിച്ചു.





അന്തിമ ചടങ്ങില്‍ രണ്ട് ഡസനോളം ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മറഡോണയുടെ മൃതദേഹം വഹിച്ചുള്ള വാഹനം കടന്നുപോകുന്ന വഴിയിലെല്ലാം പാതക്കിരുവശവും ആയിരങ്ങള്‍ അന്തിമാഭിവാദ്യം അര്‍പ്പിക്കാന്‍ കാത്തുനിന്നു. പത്താം നമ്പര്‍ ജഴ്‌സി അണിഞ്ഞും മറഡോണയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ചും കാത്തുനിന്നവരില്‍ സ്ത്രീകളും കുട്ടികളും വൃദ്ധന്‍മാരുമെല്ലാം ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.





മൃതദേഹം പൊതുദര്‍ശനത്തിനു വെച്ച ബ്യൂണസ് അയേഴ്‌സിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു പുറത്ത് ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ ഒരു ഘട്ടത്തില്‍ പോലിസ് റബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. മൃതദേഹം സെമിത്തേരിയിലേക്കു കൊണ്ടുപോകാനായി പുറത്തെടുത്തപ്പോഴും റോഡിനിരു വശവും കിലോമീറ്ററുകളോളം ജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു എന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു.





ബുധനാഴ്ച്ച രാത്രിയാണ് 60കാരനായ മറഡോണ അന്തരിച്ചത്. മസ്തിഷ്‌ക ശസ്ത്രക്രിയക്കു ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ മറഡോണ.





Next Story

RELATED STORIES

Share it