Latest News

'വലിയ മത്തി ഇല്ലേ?'; ചോദ്യത്തിന് ഉത്തരം ലഭിച്ചെന്ന് സമുദ്രമല്‍സ്യ ഗവേഷകര്‍

വലിയ മത്തി ഇല്ലേ?; ചോദ്യത്തിന് ഉത്തരം ലഭിച്ചെന്ന് സമുദ്രമല്‍സ്യ ഗവേഷകര്‍
X

കൊച്ചി: വലിയ മത്തി ഇല്ലേ? , നാട്ടിന്‍പുറങ്ങളില്‍ മീന്‍വണ്ടി എത്തിയാല്‍ ഈ ചോദ്യം ചോദിക്കാത്തവര്‍ വിരളമാണ്. അത്രയ്ക്ക് പ്രിയമാണ് കേരളത്തില്‍ മത്തിക്ക്. എന്നാല്‍ കുറച്ചു കാലമായി കേരളത്തില്‍ മത്തി നന്നേ കുറവാണ്. എന്നാല്‍ മത്തിയില്ലേ എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചെന്ന് പറയുകയാണ് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷകര്‍. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കടലിലുണ്ടാകുന്ന മാറ്റങ്ങളാണ് മത്തിയുടെ അളവില്‍ വ്യത്യാസമുണ്ടാകാനുള്ള കാരണം. കഴിഞ്ഞവര്‍ഷം തിനും തുടര്‍ന്നുണ്ടായ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ക്കും കാരണം മണ്‍സൂണ്‍ മഴയിലെ മാറ്റങ്ങളാണെന്നും അവര്‍ പറയുന്നു.

2012ല്‍ നാലുലക്ഷം ടണ്‍ മത്തി ലഭിച്ചിരുനന്നുവെങ്കില്‍ 2021ല്‍ ഇത് 3,500 ടണ്ണായി കുറഞ്ഞു. കഴിഞ്ഞവര്‍ഷം അനുകൂലമായ മണ്‍സൂണ്‍ മഴയും പോഷക സമൃദ്ധമായ അടിത്തട്ടിലെ ജലം മുകളിലേക്ക് വരുന്നതും (അപ് വെല്ലിംഗ്) മത്തി ലാര്‍വകളുടെ പ്രധാന ഭക്ഷണമായ സൂക്ഷ്മപ്ലവകങ്ങള്‍ പെരുകാന്‍ കാരണമായി. ലാര്‍വകളുടെ അതിജീവനം കൂടുകയും മത്തിക്കുഞ്ഞുങ്ങളുടെ എണ്ണത്തില്‍ അഭൂതപൂര്‍വമായ വര്‍ദ്ധനവുണ്ടാകുകയും ചെയ്തു.സമുദ്രത്തിലെ ഉഷ്ണതരംഗങ്ങളും മത്തിയുടെ പ്രജനനത്തെയും വ്യാപനത്തെയും ബാധിച്ചു.

മണ്‍സൂണില്‍ ഉണ്ടായ വ്യതിയാനം മത്തിക്കുഞ്ഞുങ്ങള്‍ വര്‍ധിക്കാന്‍ കാരണമായി എന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പത്ത് സെന്റിമീറ്റര്‍ വലിപ്പമുള്ള കുഞ്ഞന്‍മത്തി കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞിരുന്നു. വലിയ അളവിലാണ് ഇവ ലഭ്യമായികൊണ്ടിരുന്നത്. മത്തിക്കുഞ്ഞുങ്ങള്‍ കൂടിയതോടെ അവയുടെ ഭക്ഷ്യലഭ്യതയില്‍ കുറവുണ്ടായി. ഇതുമൂലം അവയുടെ വളര്‍ച്ച മുരടിക്കുകയും തൂക്കം കുറയുകയും ചെയ്തു.

Next Story

RELATED STORIES

Share it