Latest News

പുരാവസ്തു തട്ടിപ്പ് ; ചേര്‍ത്തല സി ഐ ശ്രീകുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുക: എസ്ഡിപിഐ

പോലീസ് പദവി ഉപയോഗിച്ച് അധികാര ദുര്‍വിനിയോഗം നടത്തിയ മറ്റു ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം

പുരാവസ്തു തട്ടിപ്പ് ; ചേര്‍ത്തല സി ഐ ശ്രീകുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടുക: എസ്ഡിപിഐ
X

ആലപ്പുഴ:കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെതിരെയുള്ള പരാതികള്‍ ആട്ടിമറിക്കുകയും പരാതിക്കാര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയും ചെയ്ത ചേര്‍ത്തല സി ഐ ശ്രീകുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്ന് എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് കെ റിയാസ് ആവശ്യപ്പെട്ടു. ഇയാള്‍ക്കെതിരെ കേസെടുക്കുകയും സമഗ്ര അന്വേഷണം നടത്തുകയും ചെയ്യണം.


പോലീസ് പദവി ഉപയോഗിച്ച് അധികാര ദുര്‍വിനിയോഗം നടത്തിയ മറ്റു ഉദ്യോഗസ്ഥരെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പൂഴ്ത്തിയ ഉദ്യോഗസ്ഥരെയും മോന്‍സന്‍ മാവുങ്കലിനു സുരക്ഷ ഒരുക്കുന്നത് ഉള്‍പ്പടെ വഴിവിട്ട് സഹായം ചെയ്ത മുഴുവനാളുകളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും എസ്ഡിപിഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it