കുഫോസ് വിസി നിയമനം; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

കൊച്ചി: കേരള ഫിഷറീസ് ആന്റ് സമുദ്ര പഠന സര്‍കവലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി വിധി ഇന്ന്. വിസി നിയമനം യുജിസി മാനദണ്ഡം ലംഘിച്ചെന്ന പരാതിയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിധി പറയുക. വിസി നിയമന പട്ടികയിലുണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ.കെ കെ വിജയനാണ് ഹരജി നല്‍കിയത്. കുഫോസ് വിസി ആയി ഡോ.കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്നാണ് ഹരജിയിലെ വാദം.
യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രഫസറായി 10 വര്‍ഷം പ്രവൃത്തി പരിചയം വേണമെന്നിരിക്കെ റിജി ജോണിന് മതിയായ യോഗ്യതയില്ലെന്നും ഒരു പാനലിന് പകരം ഒറ്റപ്പേര് മാത്രം നിര്‍ദേശിച്ചത് ചട്ടവിരുദ്ധമാണെന്നും ഹരജിയില്‍ ആരോപിക്കുന്നു. തമിഴ്‌നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീനായെത്തിയ ഡോ.റിജി ജോണ്‍ പിഎച്ച്ഡി കാലയളവായ മൂന്നുവര്‍ഷം പ്രവൃത്തി പരിചയത്തിലുള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, കാര്‍ഷിക വിദ്യാഭ്യാസം സ്‌റ്റേറ്റ് ലിസ്റ്റിലുള്ളതായതിനാല്‍ യുജിസി മാനദണ്ഡങ്ങള്‍ കുഫോസ് വിസി നിയമനത്തിന് ബാധകമല്ലെന്നാണ് സര്‍ക്കാര്‍ വാദം.
RELATED STORIES
'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMTകണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMT